ഗുഡ്ഗാവ്: ഉറങ്ങിക്കിടന്ന ഭാര്യയെ യുവാവ് നാല്പതിലേറെ തവണ കുത്തി കൊലപ്പെടുത്തി. ഗുഡ്ഗാവിലെ അശോക് വിഹാറില്‍ ശനിയാഴ്ചയാണ് സംഭവം. വനിഷ്‌ക ശര്‍മ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് പങ്കജ് ഭരദ്വാജി(28)നെയും സുഹൃത്ത് നഷീം അഹമ്മദിനെ (39)നെയും പോലീസ് അറസ്റ്റു ചെയ്തു.
സംഭവത്തിനു ശേഷം ഒളിവില്‍പോയ പങ്കജിനെ ലക്ഷ്മണ്‍ വിഹാര്‍ മേഖലയില്‍ നിന്നാണ് ഞായറാഴ്ച പോലീസ് പിടികൂടിയത്. 2016ലാണ് പങ്കജും വനിഷ്‌കയും വിവാഹിതരായത്. ഭാര്യ തന്നെ നിരന്തരം അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നുവെന്നും ഇതേചൊല്ലി കുടുംബകലഹം പതിവായിരുന്നുവെന്നൂം പങ്ക് പേലീസിനാട് പറഞ്ഞു.
ഭാര്യയുടെ മാതാപിതാക്കളും തന്നെ പലപ്പോഴും അപമാനിക്കാറുണ്ടെന്നും ഇത്തരം അപമാനങ്ങള്‍ പീഡനമായി മാറിയതോടെയാണ് ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പങ്കജ് പറയുന്നു.
from mangalam.com http://bit.ly/2DT82pM
via IFTTT
No comments:
Post a Comment