ഗള്‍ഫിന് പെട്രോള്‍ പോലെയാണ് കേരളത്തിന് ധാതുക്കള്‍; ആലപ്പാട്ട് ഖനനം ആകാം: ഇ.പി ജയരാജന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 5, 2019

ഗള്‍ഫിന് പെട്രോള്‍ പോലെയാണ് കേരളത്തിന് ധാതുക്കള്‍; ആലപ്പാട്ട് ഖനനം ആകാം: ഇ.പി ജയരാജന്‍

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങള്‍ക്കു പെട്രോള്‍ എന്ന പോലെ ആണ് കേരളത്തിന് ധാതുക്കളെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. പരിസ്ഥിതിക്കു ദോഷം ഉണ്ടാക്കാതെ ഖനനം ആകാം എന്നാണ് ആലപ്പാട്ടെ സര്‍ക്കാര്‍ നയമെന്നും അദ്ദേഹം പറഞ്ഞു.

ഖനനം മല്‍സ്യ സമ്പത്തിനു ദോഷം ഉണ്ടാക്കില്ല എന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് ഉണ്ട്. തീരശോഷണം വിദഗ്ധ സമിതി പഠിക്കുകയാണെന്നും ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കിട്ടുമെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ആലപ്പാട്ടെ ജനങ്ങള്‍ ഖനനത്തെ അംഗീകരിച്ചതാണെന്നും നിയമസഭയിലെ അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെ ഇപി ജയരാജന്‍ പറഞ്ഞു.

ആയിരകണക്കിന് ആളുകള്‍ക്ക് ജോലി കൊടുക്കുന്ന വ്യവസായത്തെ എന്തിനാണ് എതിര്‍ക്കുന്നതെന്തിനെന്നാണ് മന്ത്രി ചോദിക്കുന്നത്. സമരത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായെന്നും ഇപി ജയരാജന്‍ ആവര്‍ത്തിച്ചു.



from mangalam.com http://bit.ly/2SvJw60
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages