ന്യൂഡല്‍ഹി: അണുവായുധം കൈവശമുള്ള രാജ്യങ്ങള്‍ എന്ന നില കൈവരിച്ചതോടെ ഇന്ത്യാ-പാക് സംഘര്‍ഷങ്ങള്‍ക്ക് പ്രാധാന്യം കൂടി. ലോകം ഉറ്റുനോക്കുന്ന സംഘര്‍ഷമേഖലയായി ഇന്ത്യാ പാക് അതിര്‍ത്തി മാറിയിട്ടുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ മുമ്പ് ചെറുതും വലുതുമായി ഏറ്റുമുട്ടിയത് അഞ്ചു തവണവും പാകിസ്താനെ കീഴടക്കാന്‍ ഇന്ത്യയ്ക്കായി. 2016-17 ല്‍ ഉറിയാക്രമണത്തിന് പിന്നാലെ നടന്ന സര്‍ജിക്കല്‍ അറ്റാക്കായിരുന്നു കഴിഞ്ഞ ദിവസം പാകിസ്താനില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് തൊട്ടുമുമ്പ് നടന്നത്.
ഉറിയില്‍ ഭീകരര്‍ നടത്തിയ 18 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിന് തൊട്ടു പിന്നാലെയായിരുന്നു ഇന്ത്യന്‍ തിരിച്ചടി. 2016 സെപ്തംബര്‍ 28 ന് പാകിസ്താന്‍ അതിര്‍ത്തിക്കുള്ളില്‍ 500 മീറ്ററോളം ഉള്ളിലേക്ക് കടന്നായിരുന്നു ഇന്ത്യ ആക്രമണം നടത്തിയത്്. 38 ഭീകരരും രണ്ടു സൈനികരുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മെയ് 9 ന് നടത്തിയ ആക്രമണത്തില്‍ നൗഷേരയിലെ പാക് സൈനിക പോസ്റ്റുകളും തകര്‍ത്തു.
ഇന്ത്യ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാര്‍ഗില്‍ യുദ്ധമായിരുന്നു അതിന് മുമ്പായി നടന്നത്. കാര്‍ഗില്‍ യുദ്ധമേഖലയിലേക്കുള്ള പാക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റമാണ് യുദ്ധത്തിന് കാരണമായത്. അഞ്ഞൂറിലധികം ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട യുദ്ധം 1999 മെയ് മാസം തുടങ്ങി രണ്ടു മാസത്തോളം നീണ്ടു നിന്നു. ജൂലൈ 27 ന് ഇന്ത്യ വിജയം പ്രഖ്യാപിച്ചു. ഓപ്പറേഷന്‍ വിജയ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. നുഴഞ്ഞുകയറിയത് കശ്മീര്‍ തീവ്രവാദികളാണെന്ന് പാകിസ്താന്‍ പറഞ്ഞെങ്കിലൂം കൊല്ലപ്പെട്ടവരില്‍ നിന്നുള്ള രേഖകള്‍ അവര്‍ പാക് സൈനികരാണെന്ന് തെളിയിക്കുന്നത് ആയിരുന്നു.
1971 ല്‍ ഇന്ത്യ മൂന്ന് സേനകളുമായാണ് പാകിസ്താനെതിരേ യുദ്ധം നടത്തിയത്. രണ്ടാഴ്ച നീണ്ടു നിന്ന യുദ്ധത്തിനൊടുവില്‍ പാകിസ്താന്‍ കീഴടങ്ങിയതാണ് ബംഗ്‌ളാദേശിന്റെ രൂപപ്പെടലിലേക്ക് നയിച്ചത്. 195 ഓഫീസര്‍മാരും 3843 സൈനികര്‍ക്കും ജീവന്‍ നഷ്ടമായി. കിഴക്കന്‍ പാകിസ്താനിലെ അവാമി ലീഗ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്ന പാകിസ്താന്റെ ആരോപണമായിരുന്നു യുദ്ധത്തിലേക്ക് നീങ്ങിയത്. പാകിസ്താന്റെ സൈനിക നീക്കത്തെ തുടര്‍ന്ന് ബംഗാളിലേക്ക് അഭയാര്‍ത്ഥി പ്രവാഹം തുടങ്ങിയതോടെ ഡിസംബര്‍ 3 ന് ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചു.
1965 ലും യുദ്ധം തുടങ്ങിവെച്ചത് പാകിസ്താനായിരുന്നു. തിത്വര്‍, ഉറി, പുഞ്ച് മേഖലകളിലേക്ക് സൈനിക നീക്കം നടത്തിയ പാകിസ്താന്‍ ഹാജിപിര്‍ പിടിച്ചെടുത്തതോടെ ഇന്ത്യന്‍ പട്ടാളം തിരിച്ചടിച്ചു. സെപ്തംബര്‍ 1 ന് തുടങ്ങിയ യുദ്ധം സിയാല്‍ക്കോട്ടിന്റെ ഒരു ഭാഗം പിടിച്ചെടുത്ത് ലാഹോറിന്റെ തൊട്ടടുത്തു വരെയെത്തി. അമേരിക്കയും സോവ്യറ്റ് യൂണിയനും ചെലുത്തിയ സമ്മര്‍ദ്ദമാണ് യുദ്ധം അവസാനിക്കാന്‍ കാരണമായത്. 18 ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 3264 സൈനികരാണ് മരണമടഞ്ഞത്.
ഇന്ത്യയും പാകിസ്താനും സ്വതന്ത്രമായതിന് പിന്നാലെ തന്നെ കശ്മീരിനെ ചൊല്ലിയുള്ള തര്‍ക്കവും തുടങ്ങി. ഇരു രാജ്യങ്ങളുടെയും ഭാഗമാകാതെ നിന്ന കശ്മീര്‍ 1947 ല്‍ പാകിസ്താന്‍ ആക്രമിച്ചു. കശ്മീരിനെ സഹായിക്കാന്‍ ഇന്ത്യ പിന്നിലേക്ക് എത്തുകയായിരുന്നു. യുഎന്നിന്റെ ഇടപെടലില്‍ ഡിസംബര്‍ 31 ന് വെടിനിര്‍ത്തല്‍ ഉണ്ടാകുകയായിരുന്നു. പിന്നീട് കശ്മീരിന്റെ പേരില്‍ പാകിസ്താന്‍ ഇന്ത്യയെ പ്രകോപിപ്പിച്ചു കൊണ്ടിരക്കുന്നത് പതിവാണ്. ഏഴു പതിറ്റാണുകള്‍ക്കിടയില്‍ നടന്ന അഞ്ച് യുദ്ധങ്ങളിലും വിജയം നിന്നത് ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.
from mangalam.com https://ift.tt/2Nx1gJf
via IFTTT
No comments:
Post a Comment