കുഞ്ഞനന്തന് സുഖമായി ജയിലില്‍ കിടന്ന് കൂടെ-ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

കുഞ്ഞനന്തന് സുഖമായി ജയിലില്‍ കിടന്ന് കൂടെ-ഹൈക്കോടതി

കൊച്ചി: ആർ.എം.പി നേതാവ് ടി. പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് ജയിലിൽ സുഖമായി കിടന്നു കൂടെയെന്ന് ഹൈക്കോടതി. ജമ്യം അനവദിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തൻ ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇങ്ങനെ ചോദിച്ചത്. കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്നമുണ്ടെന്ന് കാണിച്ച് സർക്കാർ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയുടെ ചോദ്യം. കുഞ്ഞനന്തന് നടക്കാൻ പോലും പറ്റില്ലെന്ന് അഭിഭാഷകൻ വാദിച്ചിരുന്നു. ഏഴ് വർഷവും ജയിലിലാണോ കിടന്നതെന്ന് ചോദിച്ച കോടതി രേഖകളുടെ അടിസ്ഥാനത്തിൽ ജയിലിൽ കിടന്നിട്ടേയില്ല എന്നാണല്ലോ കാണുന്നതെന്നുംചൂണ്ടിക്കാണിച്ചു. എത്ര നാൾ പരോൾ കിട്ടിയെന്ന് ചോദിച്ച കോടതി ജയിലിൽ നിരവധി തടവ് പുളളികൾ ഉണ്ടല്ലോ, നടക്കാൻ വയ്യ എന്നതൊന്നും പ്രശ്നമല്ലെന്നും നിരീക്ഷിച്ചു. എന്താണ് ശാരീരിക പ്രശ്നമെന്ന് കൃത്യമായി അറിയണമെന്ന് വിശദമാക്കിയ കോടതി കേസ് പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റിവെച്ചു. സിപിഎം പാനൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ കുഞ്ഞനന്തൻ 2014 ജനുവരിയിലാണ് ടി.പി വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലായത്. എന്നാൽ നാല് വർഷം തടവ് പൂർത്തിയാകുമ്പോൾ കുഞ്ഞനന്തൻ 389 ദിവസം പരോളിലാണെന്ന് ജയിൽ രേഖകൾ തന്നെ പറയുന്നുണ്ട്. എന്നാൽ നിയമപ്രകാരമുള്ള പരോൾ മാത്രമാണ് കുഞ്ഞനന്തന് നൽകിയിട്ടുള്ളത് എന്നാണ് സർക്കാർ വിശദീകരിക്കുന്നത്


from mathrubhumi.latestnews.rssfeed http://bit.ly/2GgJCb9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages