മൂന്നാം സീറ്റില്‍ ലീഗിനെ പിന്തുണച്ച് മുരളീധരന്‍; സീറ്റ് ചര്‍ച്ചകള്‍ ഇപ്പോഴില്ലെന്ന് മുല്ലപ്പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 2, 2019

മൂന്നാം സീറ്റില്‍ ലീഗിനെ പിന്തുണച്ച് മുരളീധരന്‍; സീറ്റ് ചര്‍ച്ചകള്‍ ഇപ്പോഴില്ലെന്ന് മുല്ലപ്പള്ളി

മലപ്പുറം : ലോകസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ വേണമെന്ന ആവശ്യം നിലനില്‍ക്കേ മുസ്ലീംലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് പാണക്കാട്. മൂന്നാം സീറ്റ് പാര്‍ട്ടി ഇന്ന് വിശദമായി ചര്‍ച്ച ചെയ്യുമെന്ന് യോഗത്തിന് മുന്നോടിയായി ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറം, പൊന്നാനി സീറ്റുകള്‍ക്ക് പുറമേ കാസര്‍ഗോഡ്, വയനാട്, വടകര എന്നിവയില്‍ ഏതെങ്കിലും ഒരു സീറ്റുകൂടി വേണമെന്ന് യോഗത്തിന് ശേഷം ലീഗ് ഔദ്യോഗികമായി ആവശ്യപ്പെട്ടേക്കും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പാണക്കാട് എത്തിയിട്ടുണ്ട്. സീറ്റ് ചര്‍ച്ചയുമായി ബന്ധപ്പെട്ടതല്ല, സീറ്റ് ചര്‍ച്ചകള്‍ ഇപ്പോള്‍ നടത്തുന്നില്ല, തന്റേത് സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇതിനിടെ, മൂന്നാം സീറ്റില്‍ ലീഗിനെ പിന്തുണച്ച് കെ.പി.സി.സി പ്രചാരണ കമ്മറ്റി അധ്യക്ഷന്‍ കെ.മുരളീധരന്‍ രംഗത്തെത്തിയിട്ടുണ്ട്.



from mangalam.com http://bit.ly/2Gmr21z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages