'മോദി അംബാനിയുടെ ചാരനോ ഇടനിലക്കാരനോ'- ഇ-മെയില്‍ പുറത്ത് വിട്ട് രാഹുല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

'മോദി അംബാനിയുടെ ചാരനോ ഇടനിലക്കാരനോ'- ഇ-മെയില്‍ പുറത്ത് വിട്ട് രാഹുല്‍

ന്യൂഡൽഹി: റഫാൽ കരാറിന് തൊട്ടുമുമ്പായി അനിൽ അംബാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും രംഗത്ത്. ഡൽഹിയിൽ വാർത്താസമ്മേളനം നടത്തിയാണ് രാഹുൽ ആരോപണങ്ങൾ ഉന്നയിച്ചത്.അനിൽ അംബാനി ഫ്രാൻസിലെത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ കാര്യം വെളിപ്പെടുത്തുന്ന എയർബസ് ഉദ്യോഗസ്ഥന്റെ ഇ-മെയിൽ രാഹുൽ വാർത്തസമ്മേളനത്തിൽ പുറത്ത് വിട്ടു. ഇന്ത്യയും ഫ്രാൻസുമായി റഫാൽ കരാറിന്റെ ധാരണാപത്രം ഒപ്പിടുന്നതിന് മുമ്പ് തന്നെ കരാറിനെക്കുറിച്ച് അംബാനിക്ക് അറിവുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതായി ഇമെയിൽ മറുപടിയെന്നാണ് രാഹുൽ ആരോപിക്കുന്നത് അനിൽ അംബാനിയുടെ ഇടനിലക്കാരനായി പ്രധാനമന്ത്രി പ്രവർത്തിച്ചെന്ന് രാഹുൽ ആരോപിച്ചു. റഫാൽ കരാർ ഒപ്പിടുന്നതിന്റെ 10 ദിവസം മുമ്പ് എങ്ങനെ അനിൽ അംബാനി കരാറിന്റെ കാര്യം അറിഞ്ഞുവെന്ന് മോദി വ്യക്തമാക്കണം.ഇടനിലക്കാരനും അപ്പുറം ഒരു ചാരനെ പോലെയാണ് മോദി അംബാനിക്ക് വേണ്ടി പ്രവർത്തിച്ചത്. പ്രതിരോധ മന്ത്രിക്കോ എച്ച്എഎല്ലിനോ വിദേശകാര്യ സെക്രട്ടറിക്കോ കരാറിനെ കുറിച്ച് അറിയില്ലായിരുന്നു. അനിൽ അംബാനി മാത്രം ഇക്കാര്യം എങ്ങനെ അറിഞ്ഞുവെന്ന് പ്രധാനമന്ത്രി പറയണം. ഇതിലൂടെ പ്രധാനമന്ത്രി നടത്തിയിരിക്കുന്നത് ഔദ്യോഗിക രഹസ്യ നിയമത്തിന്റെ ലംഘനവും ക്രിമിനൽ കുറ്റകൃത്യവുമാണെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രിക്ക് മാത്രമാണ് കരാറിന്റെ കാര്യം അറിയാമായിരുന്നത്. കരാറിന് പത്ത് ദിവസം മുമ്പ് ഫ്രഞ്ച് പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാത്രമാണ് അനിൽ അംബാനിയുടെ കമ്പനി ആരംഭിച്ചത്. വെറും അഴിമതിയുടെ പ്രശ്നം മാത്രമായി ഇതിനെ കാണാൻ സാധിക്കില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന വളരെ ഗുരുതരമായ പ്രശ്നമാണിത്. പ്രധാനമന്ത്രി ഇതിന് മറുപടി പറഞ്ഞേ പറ്റൂ. സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യുന്നതരത്തിലുള്ള വെളിപ്പെടുത്തലുകളാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. അഴിമതി, നടപടിക്രമം, ദേശീയ സുരക്ഷ ഈ മൂന്ന് കാര്യങ്ങളിലും അന്വേഷണം നടത്തേണ്ടതുണ്ട്. ഇതിൽ ഉൾപ്പെട്ട ഒരാളും രക്ഷപ്പെടില്ലെന്നും രാഹുൽ പറഞ്ഞു. Content Highlights:"Prime Minister Acting Like Anil Ambanis Middleman," Says Rahul Gandhi


from mathrubhumi.latestnews.rssfeed http://bit.ly/2tiZlPd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages