കാണാതായ പൈലറ്റിന്റെ വീട്ടിലും വീഴുന്നത് കണ്ണീരാണ്, ശീതീകരിച്ച മുറിയിലിരുന്ന് സോഷ്യല്‍ മീഡിയയില്‍ ആറ്റം ബോംബിട്ട് പുകച്ചുകളയുന്നതിനെക്കുറിച്ച് കമന്റിട്ട് ആവേശഭരിതരാവുന്നര്‍ക്കെതിരെ കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

കാണാതായ പൈലറ്റിന്റെ വീട്ടിലും വീഴുന്നത് കണ്ണീരാണ്, ശീതീകരിച്ച മുറിയിലിരുന്ന് സോഷ്യല്‍ മീഡിയയില്‍ ആറ്റം ബോംബിട്ട് പുകച്ചുകളയുന്നതിനെക്കുറിച്ച് കമന്റിട്ട് ആവേശഭരിതരാവുന്നര്‍ക്കെതിരെ കുറിപ്പ്

അതിര്‍ത്തിയില്‍ ഇപ്പോഴും അശാന്തി തുടരുകയാണ്. അതിര്‍ത്തിയില്‍ ഇന്ത്യയ്ക്ക് നേരെ പാക് പ്രകോപനം തുടരുന്നുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ അടക്കം പാക്കിസ്ഥാനെതിരെയുള്ള പോര്‍വിളികളും നിറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യുദ്ധങ്ങള്‍ പൊതുവെ സമ്മാനിക്കുന്ന നഷ്ടങ്ങളും ആഘാതങ്ങളും എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുകയാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്.

എസി മുറികളിലും സുരക്ഷിത സ്ഥാനങ്ങളിലുമിരുന്ന് യുദ്ധത്തിനായി മുറവിളി കൂട്ടുന്നവര്‍ അതിന്റെ പരണിത ഫലം എന്തെന്നാണ് നെല്‍സന്റെ കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;

യുദ്ധം തുടങ്ങിയിട്ടില്ല.

ഗാലറിയിലിരുന്ന് കളി കാണുന്ന ഇന്ത്യക്കാരും പാക്കിസ്ഥാനികളും ട്വിറ്ററില്‍ ആക്രോശിച്ചിട്ടും യുദ്ധം തുടങ്ങിയിട്ടില്ല. ഹാഷ് ടാഗുകളുപയോഗിച്ച്, ആവേശം നിറയ്ക്കാന്‍ പട്ടാളവേഷം വരെ ധരിച്ച് ന്യൂസ് റൂമുകളില്‍ ആങ്കര്‍മാര്‍ നിറഞ്ഞാടിയിട്ടും യുദ്ധം തുടങ്ങിയിട്ടില്ല.

അര്‍ണബ് ഗോസ്വാമിമാര്‍ സച്ചിനെയും കപില്‍ ദേവിനെയുമടക്കം ഹാഷ് ടാഗ് ആക്രമണത്തിലൊതുക്കി കണ്ടുനിന്നവരെയും കേട്ടുനിന്നവരെയുമടക്കം രാജ്യദ്രോഹിപ്പട്ടം നല്‍കി പ്രതികാരം പ്രതികാരമെന്ന് ആര്‍പ്പുവിളിച്ചിട്ടും യുദ്ധം തുടങ്ങിയിട്ടില്ല.

ഫുട്‌ബോള്‍ മല്‍സരം കാണുന്ന ലാഘവത്തില്‍ ഇന്ത്യ സ്‌ട്രൈക്ക്‌സ് എന്നും പാക്കിസ്ഥാന്‍ സ്‌ട്രൈക്ക്‌സ് എന്നും ഇന്ത്യ സ്‌ട്രൈക്ക്‌സ് ബാക്ക് എന്നും ഹാഷ് ടാഗ് നിരത്തിയിട്ടും യുദ്ധം തുടങ്ങിയിട്ടില്ല. അങ്ങോട്ടും ഇങ്ങോട്ടും നടന്ന ചെറിയ ചെറിയ ഉരസലുകളുടെ പ്രത്യാഘാതം മാത്രമാണ് ഇതുവരെ കണ്ടത്.

ആ ഒരവസ്ഥയില്‍പ്പോലും വീഴുന്നത് ജീവനാണെന്ന് മനസിലാക്കുന്നവര്‍ക്കെങ്കിലും ഏറ്റവും ചുരുങ്ങിയത് ഉള്ളില്‍ തീയാണ്. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്നവരുടെ വീട്ടുകാര്‍ക്കെങ്കിലും ഭയമാണ്. കാണാതായെന്ന് പേര് കേള്‍ക്കുന്ന പൈലറ്റിന്റെ വീട്ടില്‍ വീഴുന്നതും കണ്ണുനീരാണ്.

അപ്പൊഴാണ് സേഫ് സോണിലിരുന്ന്, ഇന്ത്യയില്‍ പോലും താമസിക്കുന്നില്ലെങ്കിലും, യു.കെയിലോ യു.എസിലോ യു.എ.ഇയിലോ ശീതീകരിച്ച മുറിയിലിരുന്ന് സോഷ്യല്‍ മീഡിയയില്‍ ആറ്റം ബോംബിട്ട് പുകച്ചുകളയുന്നതിനെക്കുറിച്ച് കമന്റിട്ട് ആവേശഭരിതരാവുന്നത്.

പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് അസാധാരണമാം വിധം സമചിത്തതയുള്ള ഒരു ക്ഷണമാണുണ്ടായിരിക്കുന്നത്. ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

I ask India: With the weapons you have and the weapons we have, can we really afford a miscalculation? If this escalates, it will no longer be in my control or in Modi's. Mr Khan said in a hit at the nuclear capabilities of both nations. We invite you for dialogue... better sense must prevail, he added.

( ഇന്ത്യയോട് ഞാന്‍ ചോദിക്കുകയാണ്. ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമുള്ള ആയുധങ്ങളെ കണക്കിലെടുക്കുമ്പോള്‍ ഒരു പിഴവ് നമുക്ക് താങ്ങാനാവുമോ? സ്ഥിതി രൂക്ഷമായാല്‍ എന്റെയോ മോദിയുടെയോ പിടിയിലൊതുങ്ങിയെന്ന് വരില്ല ഇത്. ഞങ്ങള്‍ നിങ്ങളെ ഒരു ചര്‍ച്ചയ്ക്ക് വിളിക്കുകയാണ്. സുബോധം നിലനില്‍ക്കണം...)

യുദ്ധം ഏത് വിധേനയും ഒഴിവായേ തീരൂ...

സാധിക്കുന്ന സമയത്തോളം



from mangalam.com https://ift.tt/2IHaunE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages