അഹമ്മദാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഗുജറാത്ത് കോണ്‍ഗ്രസില്‍ തിരിച്ചടി. കോണ്‍ഗ്രസ് വനിതാ നേതാവും എം.എല്‍.എയുമായ ആഷ പട്ടേല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. കലഹത്തിന്റെയും ഭിന്നതയുടെയും പാര്‍ട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് അയച്ചത്. മെഹ്‌സാനയിലെ ഉന്‍ഝയില്‍ നിന്നുള്ള അംഗമായ ആഷ പട്ടേല്‍ നിയമസഭാംഗത്വവും രാജിവച്ചിട്ടുണ്ട്.
നിയമസഭാംഗത്വം രാജിവച്ചുകൊണ്ടുള്ള കത്ത് ശനിയാഴ്ച സ്പീക്കര്‍ രാജേന്ദ്രന്‍ ത്രിവേദിക്ക് നല്‍കി. രാജി അംഗീകരിച്ചതായി സ്പീക്കര്‍ അറിയിച്ചു.
രാഹുല്‍ ഗാന്ധിക്കയച്ച രാജിക്കത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പ്രകീര്‍ത്തിക്കാനും ആഷ പട്ടേല്‍ മറന്നിട്ടില്ല. സാമ്പത്തികയായി ദുര്‍ബല വിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സംവരണം പ്രധാനമന്ത്രി നല്‍കുമ്പോള്‍, കോണ്‍ഗ്രസ് ജാതികള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിക്കുന്നു. പാര്‍ട്ടിയിലെ ഉള്‍പ്പോരും നേതൃത്വത്തില്‍ നിന്നും താന്‍ നേരിടുന്ന അവഗണനയുമാണ് രാജിക്ക് പിന്നിലെന്നും അവര്‍ പറയുന്നു.
മെഹ്‌സാന ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് ഉന്‍ഝ. ബി.ജെ.പിയാണ് ലോക്‌സഭയില്‍ മെഹ്‌സാനയെ പ്രതിനിധീകരിക്കുന്നത്. ഇവിടെ ഏഴില്‍ നാലു നിയമസഭാ സീറ്റുകളും ബി.ജെ.പിയുടെ കയ്യിലാണ്. മൂന്നെണ്ണം കോണ്‍ഗ്രസിനും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജന്മസ്ഥലം ഉന്‍ഝയിലാണ്.
2017ലെ തെരഞ്ഞെടുപ്പില്‍ പട്ടേല്‍ സംവരണ വിവാദം ആഞ്ഞടിച്ച തരംഗത്തിലാണ് ഉന്‍ഝയില്‍ നിന്നുംനാരായണ്‍ ലാലു പട്ടേലിനെ പരാജയപ്പെടുത്തി ആഷ പട്ടേല്‍ വിജയിച്ചുകയറിയത്.
അതേസമയം, ബി.ജെ.പിയില്‍ ചേരുന്നതിനാണോ രാജി എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മണ്ഡലത്തിലെ ജനങ്ങളുമായി ആലോചിച്ചശേഷമേ തുടര്‍ നടപടിയുള്ളൂവെന്ന് അവര്‍ പറയുന്നു. സ്വാര്‍ത്ഥ നേട്ടങ്ങള്‍ക്കാണ് ആഷ പട്ടേല്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചുപോകുന്നതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അമിത് ചവ്ദ ആരോപിച്ചു. കഴിഞ്ഞ ദിവസം വരെ പാര്‍ട്ടിയില്‍ ഒരു പങ്കും അവര്‍ വഹിച്ചിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ വര്‍ഷമാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന എം.എല്‍.എപ ആയിരുന്ന കുന്‍വര്‍ജി ബവാലിയ രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. നിലവില്‍ സംസ്ഥാന മന്ത്രിസഭയില്‍ അംഗമാണ് ഇദ്ദേഹം. 182 അംഗ നിയമസഭയില്‍ 2017ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 99 സീറ്റും കോണ്‍ഗ്രസിന് 77 സീറ്റുകളുമാണ് ലഭിച്ചത്. രണ്ട് പേര്‍ രാജിവച്ചതോടെ കോണ്‍ഗ്രസിന്റെ അംഗബലം 75 ആയി ചുരുങ്ങി.
from mangalam.com http://bit.ly/2UIveN3
via IFTTT
No comments:
Post a Comment