'പറക്കും പക്ഷിയാകാന്‍' ഇന്ത്യയുടെ വന്ദേ ഭാരത് എക്‌സ്പ്രസ്: പീയുഷ് ഗോയലിന്റേത് 'കൃത്രിമ വീഡിയോ'യെന്ന് കോണ്‍ഗ്രസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

'പറക്കും പക്ഷിയാകാന്‍' ഇന്ത്യയുടെ വന്ദേ ഭാരത് എക്‌സ്പ്രസ്: പീയുഷ് ഗോയലിന്റേത് 'കൃത്രിമ വീഡിയോ'യെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യത്തെ അതിവേഗ ട്രെയിനെ പറക്കും പക്ഷിയെന്ന വിശേഷണത്തോടെ വീഡിയോ ട്വീറ്റ് ചെയ്ത് റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. ഇതൊരു പക്ഷിയാണ്.., ഇതൊരു വിമാനമാണ്,, എന്ന മുഖവുരയോടെയാണ് മന്ത്രി ഇന്ത്യയുടെ ആദ്യത്തെ സെമി-അതിവേഗ ട്രെയിനിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്.. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ മിന്നല്‍ വേഗതയില്‍ കുതിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന്റെ വീഡിയോയാണ് മന്ത്രി ട്വീറ്റ് ചെയ്തത്.

അതേസമയം പീയൂഷ് ഗോയല്‍ പുറത്തുവിട്ട വീഡിയോയില്‍ കൃത്രിമം നടത്തിയിട്ടുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മന്ത്രി ട്വീറ്റ് ചെയ്ത 13 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ട്രെയിനിന്റെ വേഗത കൂടുതലാണെന്ന് കാണിക്കാന്‍ വീഡിയോ ഫ്രെയിമിന്റെ വേഗത വര്‍ധിപ്പിച്ചതാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. മന്ത്രിയുടെ ട്വീറ്റ് പുറത്തുവന്ന് നിമിഷങ്ങള്‍ക്കകം വീഡിയോയില്‍ കൃത്രിമം നടത്തിയതായി ആരോപിച്ച് കോണ്‍ഗ്രസ് വക്താക്കളും അനുഭാവികളും രംഗത്തെത്തി.

ഫെബ്രുവരി 15 ന് വാരണാസി -ഡല്‍ഹി റൂട്ടില്‍ വന്ദേഭാരത് എക്‌സ്പ്രസ് ഔദ്യോഗികമായി സര്‍വീസ് ആരംഭിക്കാനിരിക്കെയാണ് റെയില്‍വേ മന്ത്രി ട്രെയിനിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ട്രെയിനിന് മണിക്കൂറില്‍ 180 കിലോമീറ്ററാണ് വേഗം.



from mangalam.com http://bit.ly/2I5BoVW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages