ബലാക്കോട്ടേ രണ്ടെണ്ണം ; ആക്രമണം നടന്നത് പഖ്തൂണ്‍ഖ്വയില്‍ അല്ലെന്ന് വരുത്താന്‍ പാക് ശ്രമം ; വെടിയുടേയും സ്‌ഫോടനത്തിന്റെയും ശബ്ദം കേട്ടെന്ന് ഗ്രാമീണര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 27, 2019

ബലാക്കോട്ടേ രണ്ടെണ്ണം ; ആക്രമണം നടന്നത് പഖ്തൂണ്‍ഖ്വയില്‍ അല്ലെന്ന് വരുത്താന്‍ പാക് ശ്രമം ; വെടിയുടേയും സ്‌ഫോടനത്തിന്റെയും ശബ്ദം കേട്ടെന്ന് ഗ്രാമീണര്‍

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് അതിര്‍ത്തിയിലെ ഭീകരതാവളങ്ങളില്‍ കനത്ത നാശം വിതച്ച് ശക്തമായി ഇന്ത്യ തിരിച്ചടിച്ചിരിക്കെ ആക്രമണം ആദ്യം നടന്ന പ്രദേശത്തെ ചൊല്ലി ആശയക്കുഴപ്പം സൃഷ്ടിച്ച് പാകിസ്താന്‍. ഇന്ത്യ ആക്രമിച്ചത് പാകിസ്താന്റെ ഉള്ളിലുള്ള ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബലാ കോട്ടേയില്‍ അല്ലെന്നും നിയന്ത്രണ രേഖയിലെ ബലാ കോട്ടേ ആണെന്നുമാണ് പാകിസ്താന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖയ്ക്ക് അപ്പുറത്ത് രണ്ടോ മൂന്നോ കിലോമീറ്റര്‍ മാത്രമേ കടന്നു കയറിയുള്ളൂ എന്നും വാദിക്കുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ഇന്ത്യ തീവ്രവാദി കേന്ദ്രങ്ങളില്‍ നടത്തിയ വ്യോമാക്രമണം സംബന്ധിച്ച വാര്‍ത്തകള്‍ രാവിലെയാണ് പുറത്തു വന്നത്. ജെയ്‌ഷെ ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കര്‍ ഇ തയ്ബ എന്നീ തീവ്രവാദ സംഘടനകളുടെ കേന്ദ്രമായ ബലാകോട്ടേ, മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചത്.

ഇവിടെയുണ്ടായിരുന്ന നിരവധി ഭീകരരും കമാന്റര്‍മാരും അടക്കം 350 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഇന്ത്യ കടന്നു കയറിയത് നിയന്ത്രണ രേഖയിലെ ബലാകോട്ടില്‍ ആണെന്നും ഇവിടെ ഒരു നാശനഷ്ടവും ഉണ്ടായിട്ടില്ലെന്നും സ്ഥാപിക്കാനാണ് പാകിസ്താന്‍ ശ്രമം. ബലാക്കോട്ട് എന്ന പേരില്‍ രണ്ട് സ്ഥലങ്ങളുണ്ട്. ഇവയില്‍ ഒന്ന് നിയന്ത്രണ രേഖയിലെ പൂഞ്ച് മേഖലയിലെ ബാല്‍ക്കോട്ടാണ്.

മറ്റൊന്ന് ജെയ്‌ഷെ ഇ മുഹമ്മദ് ഉള്‍പ്പെടെയുള്ള തീവ്രവാദികളുടെ പരിശീലന കേന്ദ്രങ്ങള്‍ വരുന്ന ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബലാക്കോട്ടേ നിയന്ത്രണരേഖയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സ്ഥലവും. ഇന്ത്യ ആക്രമണം നടത്തിയത് ഇവിടെയായിരുന്നു. ഇവിടെ നിന്നും വെടിയൊച്ചയും സ്‌ഫോടന ശബ്ദവും കേട്ടതായി ഗ്രാമീണര്‍ പറഞ്ഞതായിട്ടാണ് ബിബിസി പോലെയുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

എന്നാല്‍ നിയന്ത്രണ രേഖയില്‍ വരുന്ന ബലാക്കോട്ടേയാണ് വ്യോമസേന ആക്രമിച്ചതെന്ന് വരുത്താനായിരുന്നു പാകിസ്താന്റെ ശ്രമം. പാകിസ്താന്‍ സൈനിക തലവന്‍ ആസിഫ് ഗഫൂര്‍ രാവിലെ ട്വീറ്റ് ചെയ്തത് നിയന്ത്രണ രേഖയിലുള്ള ബലാക്കോട്ടിലേക്ക് ഇന്ത്യന്‍ വിമാനങ്ങള്‍ കടന്നുകയറാന്‍ ശ്രമിച്ചെന്നും പാകിസ്താന്‍ തിരിച്ചടിച്ചതോടെ മടങ്ങിയെന്നുമായിരുന്നു.

ഇതിന് പിന്നാലെ ഉജ്വലമായി നടത്തിയ ഒരു വ്യോമാക്രമണത്തിന്റെ വിവരം ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ പുറത്തവിട്ടതോടെ പാകിസ്താന്റെ നാവിറങ്ങിപ്പോയി. ഇന്ത്യയിലും വിദേശങ്ങളിലുമായി അനേകം ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഭീകരരെ ഇറക്കിവിടുന്ന സ്ഥലമാണ് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ബലാക്കോട്ടേ. തീവ്രവാദികള്‍ എത്തുന്നത് ഇവിടെ നിന്നുമാണ്. അധികം വികസനം എത്തിയിട്ടില്ലാത്ത ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണ്. ടിന്‍ ഷീറ്റുകള്‍ മേഞ്ഞ കെട്ടിടങ്ങളും ചെറിയ മണ്‍വീടുകളും ചെറിയ മോസ്‌കുകളും എല്ലാമാണ് ഇവിടെയുള്ളത്. 2005 ഒക്‌ടോബറില്‍ ഉണ്ടായ 7.5 രേഖപ്പെടുത്തിയ കനത്ത ഭൂകമ്പം ഈ ചെറുനഗരത്തെ വിറപ്പിച്ചിരുന്നു.



from mangalam.com https://ift.tt/2VhnsK6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages