പ്രതിഷേധം ഉണ്ടായേക്കുമെന്ന് സൂചന: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങില്‍ നിന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും വിട്ടുനിന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 7, 2019

പ്രതിഷേധം ഉണ്ടായേക്കുമെന്ന് സൂചന: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങില്‍ നിന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും വിട്ടുനിന്നു

കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങില്‍ നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും വിട്ടുനിന്നു. ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ വാദത്തില്‍ നിന്നും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതില്‍ പ്രതിഷേധമുണ്ടാകുമോ എന്ന് ഭയന്നാണ് ഇത്തരത്തില്‍ വിട്ടു നിന്നതെന്ന് റിപ്പോര്‍ട്ട്.

ഇതിനിടെ സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കിയതോടെ ദേവസ്വം ബോര്‍ഡിനെതിരെ സമരം ശക്തമാക്കാന്‍ തയ്യാറെടുക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. ഇതിനിടെയാണ് ക്ഷേത്രത്തില്‍ നിന്നും പിന്മാറിയത്. കൊടിയേറ്റില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റോ അംഗങ്ങളോ പങ്കെടുക്കാറുണ്ട്. ഇതനുസരിച്ചാണ് ഇത്തവണയും കാര്യങ്ങള്‍ തീരുമാനിച്ചത്.

കൊടിയേറ്റിന് ശേഷമുള്ള സാംസ്‌കാരിക സമ്മേളനത്തിലും പങ്കെടുക്കും. നേരത്തെ ദേവസ്വ ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, അംഗങ്ങളായ കെ.പി.ശങ്കര്‍ദാസ്, വിജയകുമാര്‍ എന്നിവരാണ് ഇന്നത്തെ സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന വിശിഷ്ടാതിഥികള്‍.



from mangalam.com http://bit.ly/2MSGmUL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages