ഛണ്ഡീഗഡ്: ഭരണതുടര്‍ച്ച സൃഷ്ടിക്കാന്‍ ശക്തമായ പ്രചരണങ്ങളുമായി നീങ്ങുന്ന ബിജെപി ഇത്തവണ പരിഗണിക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗും. രാഷ്ട്രീയത്തിനപ്പുറത്ത് മികച്ച വ്യക്തിത്വങ്ങള്‍ക്കും പ്രതിഭകള്‍ക്കും അവസരം നല്‍കുന്ന ബിജെപി റോഹ് തക്കില്‍ നിന്നും മത്സരിക്കാന്‍ പ്രതീക്ഷിക്കപ്പെടുന്ന സ്ഥാനാര്‍ത്ഥികളിലാണ് സെവാഗിനെയും ഉള്‍പ്പെടുത്തിയത്. ഞായാഴ്ച ഹരിയാനയില്‍ നടന്ന കോര്‍കമ്മറ്റിയില്‍ സെവാഗിന്റെ പേര് ഉയര്‍ന്നു കേട്ടതായി പങ്കെടുത്തവരെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദീപേന്ദര്‍ സിംഗ് ഹൂഡയെ തോല്‍പ്പിക്കാന്‍ പറ്റിയ പേരുകള്‍ പരിഗണിച്ചപ്പോഴാണ് വീരേന്ദര്‍ സെവാഗിന്റെ പേര് നിര്‍ദേശിക്കപ്പെട്ടത്. തുടര്‍ച്ചയായി മൂന്ന് തവണ ജയിച്ച ദീപേന്ദര്‍ ഹൂഡ തന്നെയാണ് ഇവിടെ ഇത്തവണയും മത്സരിക്കുന്നത് എന്നാണ് വിവരം. അതേസമയം സെവാഗിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തകള്‍ ബിജെപി ഹരിയാന സംസ്ഥാനാദ്ധ്യക്ഷന്‍ നിഷേധിച്ചിട്ടുണ്ട്. സെവാഗ് ഇതുവരെ പാര്‍ട്ടിയില്‍ പോലും ചേര്‍ന്നിട്ടില്ല എന്നാണ് അവര്‍ പറയുന്നത്.
അതേസമയം സെവാഗുമായി സ്ഥാനാര്‍ഥി കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവിനെ ബിജെപി ചുമതലപ്പെടുത്തിയിട്ടുണ്ട്. സെവാഗിനെ നേരത്തേ തന്നെ പാര്‍ട്ടി തീരുമാനിച്ചു വെച്ചിരിക്കുന്നതാണെന്നും ഇനി താരത്തിന്റെ അനുമതി മാത്രമാണ് ബാക്കിയുള്ളതെന്നും മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയ സൂഫി ഗായകന്‍ ഹാന്‍സ് രാജ് ഹാന്‍സ് ആണ് പരിഗണിക്കുന്ന മറ്റൊരു പേര്. സിര്‍സാ മണ്ഡലത്തിലേക്കാണ് ഹന്‍സ് രാജിനെ തീരുമാനിച്ചിരിക്കുന്നത്. 2014 ല്‍ ബിജെപി തോറ്റുപോയ മൂന്ന് സീറ്റുകളില്‍ ഒന്നാണ് സിര്‍സ. നാട്ടുകാരന്‍ എന്ന നിലയാണ് ഹന്‍സില്‍ പ്രതീക്ഷിക്കുന്നത്.
2014 ല്‍ ഹരിയാനയിലെ പത്തു സീറ്റില്‍ മത്സരിച്ചെങ്കിലും ഏഴെണ്ണത്തില്‍ മാത്രമാണ് ബിജെപി യിച്ചത്. ഹിസാര്‍, സിര്‍സ, റോത്തക്ക് എന്നിവിടങ്ങള്‍ എതിരാളികള്‍ക്ക് നല്‍കേണ്ടി വന്നു. നിലവില്‍ മൂന്ന് സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ തേടുന്നത്. അശ്വിനി ചോപ്ര പ്രതിനിധീകരിച്ച കര്‍ണാല്‍, രാജ്കുമാര്‍ സെയ്‌നിയുടെ കുരുക്ഷേത്ര.,ധരംവീര്‍ സിംഗിന്റെ മെഹന്ദര്‍ഗര്‍ എന്നിവയാണ് ബിജെപി പുതിയ സ്ഥാനാര്‍ത്ഥികളെ തേടുന്നത്. അതേസമയം സെവാഗ് മത്സരിക്കാന്‍ എത്തുന്നു എന്നത് സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണം മാത്രമാണെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്.
from mangalam.com http://bit.ly/2TBOI5w
via IFTTT
No comments:
Post a Comment