'ആസാദി ഗാനം' മുതല്‍ ക്രോസ്‌വേഡ് പസില്‍ വരെ, സാമൂഹികമാധ്യമങ്ങളില്‍ കോണ്‍ഗ്രസ്-ബി ജെ പി പോര് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 9, 2019

'ആസാദി ഗാനം' മുതല്‍ ക്രോസ്‌വേഡ് പസില്‍ വരെ, സാമൂഹികമാധ്യമങ്ങളില്‍ കോണ്‍ഗ്രസ്-ബി ജെ പി പോര്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്പരം കടന്നാക്രമിച്ച് കോൺഗ്രസും ബി ജെ പിയും. സിനിമാഗാനങ്ങളുടെ പാരഡി മുതൽ ക്രോസ്വേഡ് പസിൽ വരെ എതിരാളിക്കെതിരെ പാർട്ടികൾ പ്രയോഗിച്ച് തുടങ്ങിയിട്ടുണ്ട്. രൺവീർ സിങ് നായകനാകുന്ന ബോളിവുഡ് ചിത്രം ഗലി ബോയിയിലെ ആസാദി എന്ന ഗാനത്തിന്റെ പാരഡിയിലൂടെ കോൺഗ്രസിനെ വിമർശിച്ച് കഴിഞ്ഞദിവസം ബി ജെ പി രംഗത്തെത്തിയിരുന്നു. കോൺഗ്രസിനു നേരെ ഉയർന്ന അഴിമതി ആരോപണങ്ങളെ കുറിച്ചിട്ടുള്ള പത്രവാർത്തകളും മറ്റും ഉൾപ്പെടുത്തിയാണ് ബി ജെ പി ആസാദി ഗാനം പുറത്തിറക്കിയിരിക്കുന്നത്. റോബർട്ട് വദ്രയ്ക്കെതിരെയുള്ള ആരോപണവും രാഹുൽ ഗാന്ധിയുടെ പൊതുപരിപാടികളിലെ ചിത്രവും ഒപ്പം ചേർത്തിട്ടുണ്ട്. കോൺഗ്രസ് സേ ആസാദി(കോൺഗ്രസിൽനിന്ന് മോചനം) എന്ന പേരിലാണ് ഗാനം. ഫെബ്രുവരി എട്ട് രാവിലെ 10.37നാണ് ബി ജെ പി പാട്ടു പുറത്തുവിട്ടത്. While @RahulGandhi will stay up all night wondering what new lies to peddle tomorrow morning, we leave you with this goal for 2019. Have a happy friday night, people! :) pic.twitter.com/WOXOJ1QPYO — BJP (@BJP4India) February 8, 2019 ബി ജെ പിയുടെ ആസാദി ഗാനം പുറത്തെത്തിയതിനു തൊട്ടുപിന്നാലെ മറുപടിഗാനവുമായി കോൺഗ്രസുമെത്തി. കൃത്യമായി പറഞ്ഞാൽ ഫെബ്രുവരി എട്ട് രാവിലെ 11.08നാണ് കോൺഗ്രസിന്റെ മറുപടിയെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു കൊണ്ടാണ് തങ്ങളുടെ ആസാദി ഗാനത്തെ രംഗത്തിറക്കിയിരിക്കുന്നത്. മുകേഷ് അംബാനിക്കും അനിൽ അംബാനിക്കും നീരവ് മോദിക്കും ഒപ്പം മോദി നിൽക്കുന്ന ചിത്രങ്ങൾ കോൺഗ്രസ് ഉപയോഗിച്ചിട്ടുണ്ട്. ചൗക്കീദാർ ചോർ ഹേ(കാവൽക്കാരൻ കള്ളനാണ്) എന്ന മുദ്രാവാക്യവും വീഡിയോയിൽ കാണാം. डर के आगे आज़ादी। #Azadi pic.twitter.com/WGHw3Q7Ndo — Congress (@INCIndia) February 8, 2019 മോദിയുടെ അഴിമതി കണ്ടുപിടിക്കാൻ കോൺഗ്രസ് ക്രോസ്വേഡ് പസിലും പുറത്തിറക്കിയിട്ടുണ്ട്. ഏതെങ്കിലും പത്ത് അഴിമതികൾ കണ്ടെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടുദിവസം മുമ്പാണ് ഇൻസ്റ്റഗ്രാമിലൂടെ ക്രോസ് വേർഡ് പസിൽ കോൺഗ്രസ് പുറത്തിറക്കിയത്. Photo: Instagram/incindia നെറ്റ്ഫ്ളിക്സ് പരമ്പര നാർക്കോസിലെ മീം Chor at 7 Racecourse todayഎന്ന കുറിപ്പോടെ കോൺഗ്രസ് കഴിഞ്ഞദിവസംപങ്കുവെച്ചിരുന്നു. #PakdagayaModi എന്ന ഹാഷ് ടാഗും ഇതിനൊപ്പം ഉപയോഗിച്ചിരുന്നു. Chor at 7 Racecourse today. #PakdagayaModi pic.twitter.com/VOEfZPECGe — Congress (@INCIndia) February 8, 2019 എന്നാൽ ഈ മീം ബി ജെ പി നേരത്തെ തന്നെ ഉപയോഗിച്ചിരുന്നു. Prince at 10JP after the Budget Speech എന്ന കുറിപ്പോടെ ബഡ്ജറ്റ് ദിനത്തിലായിരുന്നു രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന ഈ ട്വീറ്റ് ബി ജെ പി പുറത്തുവിട്ടത്. തങ്ങളുടെ മീം അതേപടി പകർത്തിയതിന് കോൺഗ്രസിനെ പരിഹസിച്ച് ബി ജെ പി രംഗത്തെത്തുകയും ചെയ്തിരുന്നു. Prince at 10JP after the Budget Speech 😉 pic.twitter.com/5c4g3aTFx2 — BJP (@BJP4India) February 1, 2019 content highlights:bjp congress battle in social media using azadi song, loksabha election 2019


from mathrubhumi.latestnews.rssfeed http://bit.ly/2GzPOen
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages