കേരളത്തില്‍ ഇനി വോളിബോള്‍ ആവേശം; ഉദ്ഘാടന മത്സരം കൊച്ചിയും മുംബൈയും തമ്മില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

കേരളത്തില്‍ ഇനി വോളിബോള്‍ ആവേശം; ഉദ്ഘാടന മത്സരം കൊച്ചിയും മുംബൈയും തമ്മില്‍

കൊച്ചി: കേരളത്തിൽ ഇനി വോളിബോളിന്റെ ആവേശകാലം. പ്രോ വോളിബോൾ ലീഗിന് കൊച്ചിയിൽ ശനിയാഴ്ച്ച തുടക്കം. ഉദ്ഘാടന മത്സരത്തിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സും യു മുംബ വോളിയും ഏറ്റുമുട്ടും. വൈകുന്നേരം ഏഴിന് മത്സരം തുടങ്ങും. കാത്തിരുന്ന നിമിഷം എത്തിയെന്നും ആരാധകർ ലീഗിനെ കൈവിടില്ലെന്നാണ്പ്രതീക്ഷിക്കുന്നതായും കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ക്യാപ്റ്റൻ മോഹൻ ഉക്രപാണ്ട്യൻ പറയുന്നു. വളർന്നു വരുന്ന പ്രതിഭകൾക്ക് മികച്ച അവസരമാകും ലീഗെന്നും ഹോം ടീമുമായാണ് ആദ്യമൽസരം എന്നത് വെല്ലുവിളിയാണെങ്കിലും ഒരുങ്ങിക്കഴിഞ്ഞെന്നും യു മുംബ വോളി നായകൻ ദീപേഷ് സിൻഹ വ്യക്തമാക്കി. ജെറോം വിനീത് നയിക്കുന്ന കാലിക്കറ്റ് ഹീറോസാണ് കേരളത്തിൽ നിന്നുള്ള മറ്റൊരു ടീം. മൽസരം കേരളത്തിൽ തുടങ്ങാനായിന്റെ സന്തോഷത്തിലാണ് ജെറോമും. ടൂർണമെന്റിന്റെ ആദ്യ പാദം കേരളത്തിലായതിൽ സന്തോഷമുണ്ടെന്നും സംസ്ഥാനവും കൊച്ചിയും പല കായിക മൽസരങ്ങളുടെയും ഹബ്ബാണെന്നും ലീഗിന്റെ പ്രഥമ പതിപ്പിന് ആരാധകർ ഏറെയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജെറോം പറഞ്ഞു. ആറു ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. അഹമ്മദാബാദ് ഡിഫൻഡേഴ്സ്, ചെന്നൈ സ്പാർട്ടൻസ്, ബ്ലാക്ക് ഹോക്ക്സ് ഹൈദരാബാദ് എന്നീ ടീമുകളും വിജയപ്രതീക്ഷയിലാണ്. റൗണ്ട് റോബിൻ മൽസരങ്ങൾ 15 പോയിന്റ് വീതമുള്ള അഞ്ചു സെറ്റായിട്ടായിരിക്കും നടക്കുക. ആദ്യം 15 പോയിന്റിലെത്തുന്നവർ വിജയിക്കും. പ്ലേഓഫുകളിൽ ഓരോ സെറ്റും 25 പോയിന്റ് വീതമായിരിക്കും. വിജയിക്കുന്ന ടീമിന് രണ്ട് പോയിന്റ് വീതം നൽകും. ഒരു ടീം 5-0ന് വിജയിച്ചാൽ അത് വൈറ്റ് വാഷ് ആകും. ആ ടീമിന് മൂന്നു പോയിന്റ് ലഭിക്കും. ആവേശം കൂട്ടുന്നതിനായി സൂപ്പർ സെർവ്, സൂപ്പർ പോയിന്റ് എന്നിങ്ങനെ രണ്ടു ആശയങ്ങൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ ഏസ് സെർവ് ചെയ്യുന്നതിനും രണ്ടു പോയിന്റ് വീതം ടീമിന് ലഭിക്കും. ഇതിന് പൂപ്പർ സെർവ് എന്നു പറയും. ഓരോ സെറ്റിലും ടീമിന് സൂപ്പർ പോയിന്റ് വിളിക്കാം. സൂപ്പർ പോയിന്റ് വിളിച്ച ടീം അതു നേടിയാൽ രണ്ടു പോയിന്റ് ലഭിക്കും. തോറ്റാൽ എതിരാളികൾക്ക് രണ്ടു പോയിന്റ് ലഭിക്കും. ഒരു ടീം 11 പോയിന്റ് നേടുന്നതു വരെ മാത്രമാണ് സൂപ്പർ പോയിന്റ് വിളിക്കാൻ അനുവാദമുള്ളത്. Content Highlights: Pro Volleyball League Stars Today Kochi Blue Spikers vs U Mumba Volley


from mathrubhumi.latestnews.rssfeed http://bit.ly/2SeMtYJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages