ന്യൂഡല്‍ഹി: റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് ജി.എസ്.ടി കൗണ്‍സില്‍ യോഗം. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും ജി.എസ്.ടി നിരക്ക് കുറച്ചു. ചെലവ് കുറഞ്ഞ ഭവനനിര്‍മ്മാണത്തിനുള്ള ജി.എസ്.ടി നിരക്ക് ഒരു ശതമാനമായി കുറയ്ക്കാനാണ് തീരുമാനിച്ചത്. ചെലവ് കൂടിയ വീടുകളുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറച്ചു. പുതിയ നിരക്ക് ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും.
നിര്‍മ്മാണത്തിലിരിക്കുന്ന 45 ലക്ഷം രൂപയില്‍ താഴെ ചെലവുള്ള വീടുകളാണ് ചെലവ് കുറഞ്ഞ വീടുകളുടെ പട്ടികയില്‍ വരുന്നത്. നേരത്തെ ഇത്തരം വീടുകള്‍ക്ക് എട്ട് ശതമാനമായിരുന്നു ജി.എസ്.ടി നിരക്ക്. മെട്രോ നഗരങ്ങളില്‍ 60 ചതുരശ്ര മീറ്ററും മെട്രോ ഇതര നഗരങ്ങളില്‍ 90 ചതുരശ്ര മീറ്ററും വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് പുതിയ നിരക്കിളവ് ലഭിക്കും.
നിര്‍മ്മാണത്തിലിരിക്കുന്നതോ താമസത്തിന് തയ്യാറായതോ ആയതും എന്നാല്‍ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ ഫ്‌ളാറ്റുകള്‍ക്ക് നിലവില്‍ 12 ശതമാനം നിരക്കിലാണ് ജി.എസ്.ടി ഈടാക്കിയിരുന്നത്. നിരക്ക് കുറച്ചുവെങ്കിലും പുതിയ നിരക്കിന് കീഴില്‍ കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന് വേണ്ടി അവകാശവാദം ഉന്നയിക്കാനാകില്ല.
അതേസമയം ലോട്ടറി നികുതിയെക്കുറിച്ച് ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായില്ല. ഇതിനായി മന്ത്രിമാരുടെ സമിതി വീണ്ടും യോഗം ചേരും. നിലവില്‍ സംസ്ഥാന ലോട്ടറികള്‍ക്ക് 12 ശതമാനവും സംസ്ഥാന അംഗീകാരമുള്ള ലോട്ടറികള്‍ക്ക് 28 ശതമാനവുമാണ് നികുതി.
from mangalam.com https://ift.tt/2H6qVaP
via IFTTT
No comments:
Post a Comment