ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം നടക്കുമോ? നിലപാട് വ്യക്തമാക്കി ഐ.സി.സി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം നടക്കുമോ? നിലപാട് വ്യക്തമാക്കി ഐ.സി.സി

ദുബായ്: പുൽവാമ ഭീകരാക്രമണം ഇന്ത്യ-പാകിസ്താൻ ബന്ധം വീണ്ടും വഷളാക്കിയിരിക്കുകയാണ്. ഇതിന്റെ ചുവടുപറ്റി മെയ് അവസാനം ആരംഭിക്കുന്ന ഏകദിന ലോകകപ്പിലെ പാകിസ്താനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണം എന്നുവരെ ആവശ്യവും ശക്തമാണ്. ലോകകപ്പിൽ ഇന്ത്യ-പാക് മത്സരത്തിന്റെ കാര്യത്തിൽ ഇത്തരം സംശയങ്ങൾ നിലനിൽക്കെ കാര്യങ്ങളിൽ വ്യക്തത വരുത്തി ഐ.സി.സി തന്നെ രംഗത്തെത്തി. ഇത്തരം സംഭവവികാസങ്ങളുടെ പേരിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് മത്സരം റദ്ദാക്കില്ലെന്ന് ഐ.സി.സി മേധാവി ഡേവ് റിച്ചാർഡ്സൺ അറിയിച്ചു. മത്സരം റദ്ദാക്കില്ലെന്നും മുൻ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും ഡേവ് റിച്ചാർഡ്സൺ കൂട്ടിച്ചേർത്തു. മെയ് മുപ്പതിന് ആരംഭിക്കുന്ന ലോകകപ്പിൽ ജൂൺ 16-നാണ് ഇന്ത്യ-പാകിസ്താൻ മത്സരം. നിലവിലെ മത്സരക്രമത്തിൽ ഒരു മാറ്റവും വരുത്താൻ കഴിയില്ല. ഐ.സി.സിയിലെ അംഗങ്ങൾക്കൊപ്പം നിലവിലെ സാഹചര്യം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുകയാണെന്നും റിച്ചാർഡ്സൺ പറഞ്ഞു. മത്സരങ്ങൾക്ക്, പ്രത്യേകിച്ചും ക്രിക്കറ്റിന് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള, വ്യത്യസ്തമായ സംസ്കാരമുള്ള ആളുകളെ ഒന്നിച്ചുകൊണ്ടുപോകാനുള്ള കഴിവുണ്ട്. അത് അടിസ്ഥാനമാക്കി ഞങ്ങൾ അംഗങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും റിച്ചാഡ്സൺ വ്യക്തമാക്കി. ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ സെക്രട്ടറി സുരേഷ് ബഫ്നയാണ് രാജ്യം ഭീകരാക്രമണത്തിന്റെ ഞെട്ടലിൽ നിൽക്കെ ലോകകപ്പിൽ ഇന്ത്യ പാകിസ്താനെതിരേ കളിക്കരുതെന്ന് ബി.സി.സി.ഐയോട് ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത്. പിന്നാലെ പല മുൻ മുൻ താരങ്ങളും ഇത്തരമൊരു ആവശ്യമുന്നയിച്ചിരുന്നു. പാകിസ്താനെതിരേ കളിച്ചില്ലെങ്കിലും മറ്റു മത്സരങ്ങൾ ജയിച്ച് ലോകകിരീടം നേടാനുള്ള മിടുക്ക് ഇന്ത്യയ്ക്കുണ്ടെന്ന് സ്പിന്നർ ഹർഭജൻ സിങ്ങും വ്യക്തമാക്കിയിരുന്നു. Content Highlights:icc world cup matches will go ahead as planned says chief dave richardson


from mathrubhumi.latestnews.rssfeed https://ift.tt/2Inr6AA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages