40സൈനികരുടെ മരണത്തിനിടയാക്കിയ പുൽവാമയിലെ ചാവേർ ആക്രമണത്തിന് ഉപയോഗിച്ച വാഹനത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണ ഏജൻസി മാരുതി സുസുക്കിയുടെ എൻജിനിയർമാരുടെ സഹായം തേടി. സ്ഫോടനം നടന്ന സ്ഥലത്തുനിന്നും ചില നമ്പറുകൾ നൽകിയിട്ടുള്ള കാറിന്റെ ഒരു മെറ്റൽ ഭാഗം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ നമ്പറിന്റെ സഹായത്തിൽ വാഹനത്തെ കുറിച്ചും അതിന്റെ ഉടമയെ കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് എൻജിനിയർമാരുടെ സഹായം തേടിയത്. ഈ നമ്പറിന്റെ അടിസ്ഥാനത്തിൽ വാഹനം നിർമിച്ച വർഷം, ഏത് ഷോറൂം വഴിയാണ് വാഹനം ഇവരുടെ കൈവശമെത്തിയത്, എന്നീ കാര്യങ്ങളാണ് അന്വേഷണസംഘത്തിന് അറിയേണ്ട്. മാരുതിയുടെ ഇക്കോയിലാണ് ഭീകരൻ സഞ്ചരിച്ചത്. ആക്രമണത്തിന് നേതൃത്വം നൽകിയവരെയും വേണ്ട സഹായങ്ങൾ എത്തിച്ചുനൽകിയവരെയും കണ്ടെത്തുന്നതിനായാണ് അന്വേഷണ സംഘം ആക്രമണം നടത്തിയ വാഹനം സംബന്ധിച്ചും അന്വേഷണം നടത്തുന്നതെന്നാണ് വിവരം. പുൽവാമയിൽ സിആർപിഎഫ് ജവാന്മാർക്കെതിരായ ആക്രമണത്തിന് അത്യാധുനിക സംവിധാനമുള്ള മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് ഭീകരർ തങ്ങളുടെ നേതൃത്വങ്ങളുമായി ആശയവിനിമയം നടത്തിയതെന്ന് ഇന്റലിജൻസ് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. Content Highlights:Pulwama Attack: Maruti Suzuki Engineers At Ground Zero To Help Probe
from mathrubhumi.latestnews.rssfeed https://ift.tt/2BJOQJw
via
IFTTT
No comments:
Post a Comment