ബീഫ് തിന്നുന്നയാള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് ബി.ജെ.പി നേതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

ബീഫ് തിന്നുന്നയാള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് ബി.ജെ.പി നേതാവ്

ഭോപ്പാല്‍: ദേശീയരവാദികളായ, പശു സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന ഒരു സര്‍ക്കാര്‍ മധ്യപ്രദേശില്‍ ഭരിക്കുമ്പോള്‍ ബീഫ് കഴിക്കുന്ന ഒരു വ്യക്തി തിരഞ്ഞെടുപ്പില്‍ വിജയിച്ചത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയ വര്‍ഗീയ. കോണ്‍ഗ്രസ് നേതാവ് ആരിഫ് മസൂദ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ പരാമര്‍ശിച്ചായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രസ്താവന.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സുരേന്ദ്രനാഥ് സിംഗിനെയാണ് ആരിഫ് പരാജയപ്പെടുത്തിയത്. ആരിഫ് അഖിലേന്ത്യ മുസ്ലീം വ്യക്തി നിയമ ബോര്‍ഡില്‍ അംഗവുമാണ്.

നിങ്ങളുടെ പരാജയം എന്നെ രോക്ഷാകുലനാക്കി. ദേശീയവാദികളായ, ഗോവധം നിരോധിച്ച ഒരു സര്‍ക്കാര്‍ ആയിരുന്നു സംസ്ഥാനം ഭരിക്കുന്നത്. എന്നാല്‍ ബീഫ് തിന്നുന്നയാള്‍ നിങ്ങളെ പരാജയപ്പെടുത്തി. ഇത് നമ്മളെയെല്ലാം നാണം കെടുത്തുന്ന വസ്തുതയാണ്-സുരേന്ദ്രനാഥ് വേദിയിലിരിക്കെ വര്‍ഗീയ പറഞ്ഞു. 60 ശതമാനം ഹിന്ദു വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ നിന്നുമാണ് വര്‍ഗീയ വിജയിച്ചുകയറിയത്.



from mangalam.com https://ift.tt/2NnpQw4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages