പീതാംബരല്‍ പാര്‍ട്ടിക്ക് എന്നും തലവേദന ഉണ്ടാക്കിയിരുന്നയാള്‍ ; ചെറിയ കാര്യങ്ങള്‍ക്ക് പോലും പാര്‍ട്ടിയെ ഇടപെടുത്തിയിരുന്നു ; സംഘടനയ്ക്കുള്ളില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നവര്‍ ഏറെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

പീതാംബരല്‍ പാര്‍ട്ടിക്ക് എന്നും തലവേദന ഉണ്ടാക്കിയിരുന്നയാള്‍ ; ചെറിയ കാര്യങ്ങള്‍ക്ക് പോലും പാര്‍ട്ടിയെ ഇടപെടുത്തിയിരുന്നു ; സംഘടനയ്ക്കുള്ളില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നവര്‍ ഏറെ

കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക സംഭവത്തില്‍ പിടിയിലായിരിക്കുന്ന പ്രധാനപ്രതികളില്‍ ഒരാളായ എ.പീതാംബരന്‍ പാര്‍ട്ടിക്ക് എന്നും തലവേദന ഉണ്ടാക്കിയിരുന്ന ഛോട്ടാ നേതാവ്. സിപിഎം പ്രാദേശിക ഘടകത്തിന് എപ്പോഴും പ്രശ്‌നം ഉണ്ടാക്കിയിരുന്ന പീതാംബരന്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും പാര്‍ട്ടിയെ ഉപയോഗപ്പെടുത്തിയിരുന്നതിനാലും ഇടപെടുത്തിയിരുന്നതിനാലും പാര്‍ട്ടിക്കുള്ളില്‍ ശത്രുക്കള്‍ ഏറെയുണ്ടായിരുന്നു.

സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ എ. പീതാംബരന്‍ കല്യോട്ട് ബ്രാഞ്ച് സെക്രട്ടറിയായിരിക്കെ തന്നെ രാഷ്ര്ടീയ എതിരാളികളുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കല്ല്യോട്ട് മൂവാരിമൂലയിലെ പ്രസാദിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലും പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രവി, ഗോപകുമാര്‍ എന്നിവര്‍ ആക്രമിക്കപ്പെട്ട സംഭവത്തിലും പീതാംബരനു പങ്കുണ്ടെന്നു നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

നിരവധി കേസുകളില്‍ പ്രതിയാണ് പീതാംബരന്‍. വാദ്യകലാസംഘം ഓഫീസും വീടും കത്തിച്ച കേസിലെ പ്രതിയായ ഇയാള്‍. മുരിയം മഹേഷിനെ വെട്ടിയ കേസിലും പ്രതിയാണ്. കസ്റ്റഡിയിലുള്ള 19 കാരനടക്കം ആറുപേരും പെരിയ സ്വദേശികളും പീതാംബരനുമായി അടുത്ത ബന്ധമുള്ളവരുമാണ്. ഈ ആറംഗസംഘം ഇയാള്‍ക്കു വേണ്ടി പ്രാദേശിക പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നവരാണെന്നാണ് പോലീസ് കണ്ടെത്തല്‍. കൃത്യത്തിന് പിന്നില്‍ പ്രാദേശിക പ്രശ്‌നങ്ങളെന്ന സിപിഎമ്മിന്റെ വാദത്തിന് ബലം പകരുന്നതാണ് പീതാംബരിന്റേതടക്കമുള്ള മൊഴി.

അതേസമയം കസ്റ്റഡിയിലുള്ള പ്രതികളും പീതാംബരന്‍ നല്‍കിയ സമാനമായ രീതിയിലാണ് പോലീസിന് മൊഴി നല്‍കുന്നത്. അതുകൊണ്ടു തന്നെ മുന്‍കൂട്ടി തയ്യാറാക്കിയതനുസരിച്ചാണ് പ്രതികള്‍ മൊഴി നല്‍കുന്നതെന്നാണ് പോലീസിന്റെ സംശയം. ഇത് അന്വേഷണം വഴി തിരിച്ചുവിടാനാണെന്നും സംശയിക്കപ്പെടുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാന്‍ ഇവര്‍ തയ്യാറാകാത്തതാണ് സംശയത്തിന്റെ അടിസ്ഥാനം. ചോദ്യം ചെയ്യല്‍ തുടരുകയാണ്.



from mangalam.com https://ift.tt/2Gz3YgL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages