ചെറുതോണി : മൂന്നാര്‍ ഡിപ്പോയില്‍ നിന്ന് കെഎസ്ആര്‍ടിസിയുടെ കല്യാണവണ്ടി എന്നറിയപ്പെടുന്ന ബസ് വീണ്ടും ഓടിത്തുടങ്ങി. ബസില്‍ പലപ്പോഴായി വന്ന കണ്ടക്ടര്‍മാര്‍ തങ്ങളുടെ ജീവിത സഖിയെ ബസില്‍ നിന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബസിന് കല്യാണ വണ്ടി എന്ന ഓമനപ്പേര് ലഭിച്ചത്.
ബസില്‍ പലപ്പോഴായി വന്ന കണ്ടക്ടര്‍മാരില്‍ ഏഴുപേരും തങ്ങളുടെ ജീവിത സഖിയെ കണ്ടെത്തിയത് ഇതേ ബസില്‍ യാത്രക്കാരികളായി വന്നവരെയായിരുന്നു. 16 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ബസിനകത്തെ ആദ്യ പ്രണയവും കല്യാണവും. ആദ്യ സര്‍വീസ് കാലങ്ങളില്‍ ബസിലെ കണ്ടക്ടറായി ജോലിക്കെത്തിയ മുവാറ്റുപുഴ സ്വദേശിയായ രാജു ജീവിതസഖിയായി കണ്ടെത്തിയത് ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന സിജിയെയാണ്. രണ്ടാമത്തെ വിവാഹം ഉമേഷും ചിത്രയും തമ്മിലായിരുന്നു. ബസിലെ കണ്ടക്ടറായിരുന്ന നോര്‍ത്ത് പറവൂര്‍ സ്വദേശി ഉമേഷ് ചിന്നാറില്‍ നിന്ന് അടിമാലിയില്‍ പഠിക്കാന്‍ പോയിരുന്ന ചിത്രയുമായി പ്രണയത്തിലാവുകയായിരുന്നു.
അടുത്ത പ്രണയം തടിയംപാട് കര്‍ഷക ക്ഷേമനിധി ഓഫീസിലെ ജീവനക്കാരിയായിരുന്ന പതിനാറാംകണ്ടംകാരി ഷെമീറയുടെയും ബസിലെ കണ്ടക്ടറായിരുന്ന രാജേഷിന്റേയുമാണ്. അടുത്ത പ്രണയ കഥയിലെ നായിക രേഷ്മയാണ്. കണ്ടക്ടറായിരുന്ന സിജോമോനും രേഷ്മയും തമ്മില്‍ പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. മുരിക്കാശ്ശേരി സ്വദേശി ശ്രീജിത്ത് വിവാഹം കഴിച്ചതും ഈ ബസിലെ സ്ഥിരം യാത്രക്കാരിയെയായിരുന്നു. തോക്കുപാറയില്‍ നിന്ന് ബസില്‍ കയറി അടിമാലിയില്‍ ഇറങ്ങുന്ന ആതിര ടീച്ചറുമായി ശ്രീജിത്ത് പ്രണയത്തിലാവുകയും തുടര്‍ന്ന് ഇരുവരും 2015ല്‍ വിവാഹം കഴിക്കുകയും ചെയ്തു. എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വീസ് പുനാരാരംഭിച്ചു കൊണ്ടാണ് തുടക്കം.
from mangalam.com http://bit.ly/2GjpHcs
via IFTTT
No comments:
Post a Comment