തിരുവനന്തപുരം: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ കേന്ദ്ര നേതൃത്വത്തിന്റെ അനുമതി തേടിയതായും സുരേന്ദ്രന്‍ വ്യക്തമാക്കി. മഞ്ചശ്വരത്ത് പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് സുരേന്ദ്രന്‍ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ പി.ബി അബ്ദുള്‍ റസാഖിനോട് 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. തുടര്‍ന്ന് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നുവെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
259 പേര്‍ കള്ളവോട്ട് ചെയ്തുവെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. ഇതിനിടെ അബ്ദുള്‍ റസാഖ് മരിച്ചുവെങ്കിലും തിരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തയ്യാറയിരുന്നില്ല. എന്നാല്‍ ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് പരിഗണിക്കുന്ന സാഹചര്യത്തിലാണ് സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിക്കാനൊരുങ്ങുന്നത്.
from mangalam.com http://bit.ly/2T2PKKO
via IFTTT
No comments:
Post a Comment