മാര്‍ക്‌സിന്റെ ശവകുടീരത്തിനു നേരെ വീണ്ടും ആക്രമണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

മാര്‍ക്‌സിന്റെ ശവകുടീരത്തിനു നേരെ വീണ്ടും ആക്രമണം

ലണ്ടൻ: നോർത്ത് ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലുള്ള കാൾമാക്സിന്റെ ശവകുടീരത്തിനു നേരെ വീണ്ടും ആക്രമണം. കാൾമാക്സിന്റെയും കുടുംബത്തിന്റെയും പേരുകൾ കൊത്തിവെച്ച ശവകുടീരത്തിനു നേർക്കാണ് ആക്രമണമുണ്ടായത്. ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. വെറുപ്പിന്റെ സിദ്ദാന്തം(doctrine of hate) വംശഹത്യയുടെ ശിൽപി(architect of genocide) എന്നെല്ലാം ചുവന്ന ചായം കൊണ്ട് ശവകുടീരത്തിനു മുകളിൽ എഴുതിയ നിലയിലായിരുന്നു. മാർക്സിന്റെ ശവകുടീരത്തിലെ മാർബിൾ പാളി പൊളിക്കാനാണ് മുമ്പ് ശ്രമം നടന്നിരുന്നത്. തുടർച്ചയായി ആക്രമണങ്ങളുണ്ടായ സാഹചര്യത്തിൽ സ്മാരകത്തിന് സംരക്ഷണം ഏർപ്പെടുത്താൻ പോലീസ് തീരുമാനിച്ചു. ജർമ്മൻ നവോത്ഥാന നായകനും കമ്മ്യൂണിസ്റ്റ് ചിന്തകനുമായ കാൾ മാർക്സ് 1849ലാണ് ലണ്ടനിലേക്ക് കുടിയേറുന്നത്. ശിഷ്ടകാലം ലണ്ടനിലായിരുന്നു താമസം. 1883 മാർച്ച് 14നായിരുന്നു അന്ത്യം. ശവകുടീരത്തിനു നേരെ മുമ്പും പലതവണ ആക്രമണമുണ്ടായിട്ടുണ്ട്. 1970ൽ പൈപ്പ് ബോംബ് ആക്രമണമുണ്ടായിരുന്നു. ബ്രിട്ടനിലെ സംരക്ഷിത കേന്ദ്രങ്ങളിൽ ഒന്നാണ് ഈ ശവകുടീരം. പ്രതികൾക്കായി അന്വേഷണംശക്തമാക്കി. content highlights:Karl marx tomb attacked again in London


from mathrubhumi.latestnews.rssfeed http://bit.ly/2GvIHok
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages