ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികളെ വധിച്ചു. കുല്‍ഗാം ജില്ലയിലെ കെല്ലാം ദേവ്‌സറില്‍ നടന്ന ഏറ്റുമുട്ടല്‍ ആറ് മണിക്കൂറോളം നീണ്ടുനിന്നു. ഞായറാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഉച്ചയ്ക്ക് 12 മണി വരെ ഏറ്റുമുട്ടല്‍ നീണ്ടുനിന്നു.
കശ്മീര്‍ പോലീസും രാഷ്ട്രീയ റൈഫിള്‍സും സി.ആര്‍.പി.എഫും ചേര്‍ന്നാണ് തീവ്രവാദികളെ നേരിട്ടത്. കെല്ലാം ദേവ്‌സറില്‍ തീവ്രവാദികള്‍ ഒളിച്ചിട്ടുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസും സൈനിക വിഭാഗങ്ങളും സംയുക്ത തിരച്ചിലിന് എത്തിയത്. തീവ്രവാദികളില്‍ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
തീവ്രവാദികള്‍ പ്രദേശവാസികള്‍ തന്നെയാണെന്ന് സൈന്യം അറിയിച്ചു. 3 തീവ്രവാദികള്‍ ഒളിച്ചിട്ടുണ്ടെന്നാണ് ആദ്യ സൂചനകള്‍ ലഭിച്ചത്. എന്നാല്‍ അഞ്ചോളം തീവ്രവാദികള്‍ ഒളിച്ചിട്ടുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച പുല്‍വാമ ജില്ലയില്‍ ഒരു ലഷ്‌കര്‍ കമാന്‍ഡറെ സൈന്യം വധിച്ചിരുന്നു.
from mangalam.com http://bit.ly/2BqRjs8
via IFTTT
No comments:
Post a Comment