സിംല: ഹിമാചല്‍ പ്രദേശില്‍ ചൈനാ അതിര്‍ത്തിയിലെ ഷിപ്കി ലാ സെക്ടറില്‍ ഇന്നലെയുണ്ടായ ഹിമപാതത്തില്‍ കാണാതായ അഞ്ചു സൈനികര്‍ക്കായി തെരച്ചില്‍ തുടരുന്നു. മേഖലയില്‍ തകരാറിലായ കുടിവെള്ള പൈപ്പ്‌ലൈനില്‍ അറ്റകുറ്റപ്പണിക്കാണ് ആറു സൈനികര്‍ ഇന്നലെ നമഗ്യയില്‍ നിന്നും ഷിപ്കി ലാ അേതിര്‍ത്തി പോസ്റ്റില്‍ എത്തിയത്.
7ജെഎകെ റൈഫിള്‍ യൂണിറ്റിലെ അംഗങ്ങളായ ഇവര്‍ 11 മണിയോടെ അപകടത്തില്‍ പെടുകയായിരുന്നു. ഒരു സൈനികന്‍ അപകടത്തില്‍ മരണമടഞ്ഞിരുന്നു. ബിലാസ്പുരിലെ ഗുമരപുര്‍ സ്വദേശി രാകേഷ് കുമാര്‍ (41) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇന്നലെ രാത്രി മുതല്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. സൈന്യവും ഐടിബിപി ഉദ്യോഗസ്ഥരും പോലീസും അടങ്ങിയ സംഘമാണ് തെരച്ചില്‍ നടത്തുന്നത്. ഷിംലയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ 13,000 അടി ഉയരത്തിലാണ് അപകടമുണ്ടായത്.
from mangalam.com https://ift.tt/2T5FfGF
via IFTTT
No comments:
Post a Comment