സെക്രട്ടേറിയേറ്റിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

സെക്രട്ടേറിയേറ്റിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ യുവതിയുടെ ആത്മഹത്യാശ്രമം. കെ.എസ്.ആർ.ടി.സിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട എംപാനൽ ജീവനക്കാരിയായ ആലപ്പുഴ സ്വദശിനി ഡിനിയ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നിലെ മരത്തിനു മുകളിൽ കയറി ഷാളിൽ കുരുക്ക് ഉണ്ടാക്കി കഴുത്തിലിട്ടാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തൽ നഗരസഭ അർധരാത്രിയിൽ പൊളിച്ചുമാറ്റിയിരുന്നു. ഇതിൽ പ്രതിഷേധിക്കാനെത്തിയ എംപാനൽ ജീവനക്കാരാണ് ഇവർ ആത്മഹത്യയക്ക് ശ്രമിക്കുന്നത് കണ്ടത്. വിവരമറിഞ്ഞെത്തിയ അഗ്നിശമന സേനാംഗങ്ങൾ ഇടപെട്ട് ഇവരെ ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചു. ഇവരെ പിന്നീട്മരത്തിന് മുകളിൽ നിന്ന് താഴെ ഇറക്കി. രാവിലെ ഏഴുമണിയോടെയാണ് ഇവർ സെക്രട്ടേറിയേറ്റിന് മുന്നിലെത്തിയത്. ആരോടും പറയാതെയാണ് ഇവർ മരത്തിന് മുകളിൽ കയറിയത്. ഇത് ജനശ്രദ്ധ ആകർഷിക്കാനല്ല ആത്മഹത്യയ്ക്ക് തന്നെയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. ഇവർ മരത്തിന് മുകളിൽ ഇരിക്കുന്നത് ശ്രദ്ധയിൽ പെട്ട മറ്റ് എംപാനൽ സമരക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. എംപാനൽ കണ്ടക്ടറായിരുന്നു ഡിനിയ. ഇവർക്ക് രണ്ട് മക്കളുണ്ട്. മറ്റ് ജീവിത മാർഗം ഉള്ളയാളായിരുന്നില്ല. ഭർത്താവ് ആറുമാസം മുമ്പ് മരിച്ചിരുന്നു. ജോലി ലഭിച്ചിരുന്നില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റ് മാർഗമില്ലായെന്ന് ഇവർ മറ്റുള്ളവരോട് പറഞ്ഞിരുന്നതായാണ് സൂചന. രാവിലെ 8.20 നാണ് ഇവർ മരത്തന് മുകളിൽ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് മറ്റ് സമരക്കാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ആളുകൾ ഒച്ചവെക്കുകയും ഫയർഫോഴ്സിനെ അറിയിക്കുകയും ചെയ്തു. ഫയർ ഫോഴ്സിലെ രണ്ട് ഉദ്യോഗസ്ഥർ പിന്നിൽ കൂടി മരത്തിൽ കയറി ഇവരുടെ കഴുത്തിലുണ്ടായിരുന്ന കുരുക്ക് മാറ്റുകയും പിന്നീട് 8.45 ഓടുകൂടി താഴെഇറക്കുകയുമായിരുന്നു. കുറച്ചുദിവസങ്ങളായി ഇവർ സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപ്പന്തലിൽ സമരത്തിൽ പങ്കെടുക്കാൻ എത്തുന്നുണ്ടായിരുന്നു. സമരപ്പന്തൽ ഇന്നലെ അർധരാത്രിയിൽ നഗരസഭ പൊളിച്ചുമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ആതമഹത്യാ ശ്രമം ഉണ്ടായത്. Content Highlights:Women Attempt to suicide in front of Secretariat Kerala


from mathrubhumi.latestnews.rssfeed http://bit.ly/2S7ebT2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages