പാര്‍ട്ടിയില്‍ എത്രയോ ചുണക്കുട്ടന്മാരുണ്ട്: തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നിഷ ജോസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

പാര്‍ട്ടിയില്‍ എത്രയോ ചുണക്കുട്ടന്മാരുണ്ട്: തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നിഷ ജോസ്

കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നിഷ ജോസ് കെ. മാണി. താൻ മത്സരിക്കേണ്ടതായുള്ള ഒരു സാഹചര്യവും ഇല്ലെന്നും സാമൂഹികപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് താത്പര്യമെന്നും നിഷ ജോസ് കെ. മാണി കോട്ടയത്ത് പറഞ്ഞു. മത്സരിക്കാൻ പാർട്ടിയിൽ എത്രയോ ചുണക്കുട്ടന്മാരുണ്ട്. തന്നോട് മത്സരിക്കാൻ പാർട്ടി ഒരിക്കലും പറയില്ല. ആര് മത്സരിച്ചാലും അവർക്ക് പൂർണ പിന്തുണനൽകും. അവർക്കുവേണ്ടി പ്രവർത്തിക്കും-നിഷ ജോസ് വിശദീകരിച്ചു. കോട്ടയം ലോക്സഭ മണ്ഡലത്തിൽ നിഷ ജോസ് കെ. മാണി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു അവരുടെ പ്രതികരണം. പാർട്ടി ആരെ സ്ഥാനാർഥിയാക്കുമെന്ന ചോദ്യത്തിന് അതെല്ലാം പാർട്ടിയുടെ തീരുമാനങ്ങളാണെന്നും തനിക്ക് ഒന്നുമറിയില്ലെന്നും നിഷ ജോസ് പറഞ്ഞു. കെ.എം. മാണിയും പി.ജെ. ജോസഫും തന്നോട് മത്സരിക്കാൻ ആവശ്യപ്പെടാൻ സാധ്യതയില്ലെന്നും സാമൂഹികപ്രവർത്തനങ്ങളാണ് തന്റെ വഴിയെന്നും നിഷ ജോസ് വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2tDDHWa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages