പെരിയ കൊലപാതകം: രാഷ്ട്രീയം നോക്കില്ല, ശാസ്ത്രീയമായും പ്രഫഷനലായും അന്വേഷിക്കുമെന്ന് ഡിജിപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 24, 2019

പെരിയ കൊലപാതകം: രാഷ്ട്രീയം നോക്കില്ല, ശാസ്ത്രീയമായും പ്രഫഷനലായും അന്വേഷിക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല അന്വേഷണത്തെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കൊലയ്ക്കു പിന്നിലെ രാഷ്ട്രീയം നോക്കിയല്ല പോലീസ് അന്വേഷണം. ശാസ്ത്രീയമായും പ്രഫഷനലായും കേസ് അന്വേഷണം മുന്നോട്ടുപോകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ തിരുവനന്തപുരത്ത് വ്യക്തമാക്കി. ക്രൈംബ്രാഞ്ച് എഡിജിപിക്കൊപ്പം ഡിജിപിയും ബെഹ്‌റ പറഞ്ഞു.

എന്നാല്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രണ്ടുപേരുടെയും കുടുംബവും കോണ്‍ഗ്രസും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് പാര്‍ട്ടിയും നിയമനടപടിക്കൊരുങ്ങുന്നത്. സിപിഎം അയച്ച ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയതെന്നാണ് കുടുംബം കണ്ണീരോടെ വാദമുയര്‍ത്തുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി എസ്പി മുഹമ്മദ് റഫീഖും ഡിവൈഎസ്പി പ്രദീപും അന്വേഷണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

അതേസമയം പെരിയയിലെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് രാജന്‍ പെരിയയുടെ വീടിന് ഒരു സംഘം അക്രമികള്‍ തീവെച്ചു. ഫര്‍ണ്ണിച്ചറുകളും മറ്റുപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്. ബ്ലോക്ക് പ്രസിഡന്റും കുടുംബവും വീട്ടിലുണ്ടായിരുന്ന സമയത്താണ് അക്രമം നടന്നത്.



from mangalam.com https://ift.tt/2Iyxh4Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages