ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സേനാ മേധാവികള്‍ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തി. ബാലാകോട്ട് ആക്രമണം ലക്ഷ്യം കണ്ടുവെന്ന് സേനാ മേധാവികള്‍ പറഞ്ഞു. ആക്രമണത്തിന്റെ തെളിവ് പുറത്തുവിടുമെന്ന് കരസേന വ്യക്തമാക്കി. കര, വ്യോമ, നാവിക സേനകളെ പ്രതിനിധീകരിച്ച് മൂന്ന് മേധാവികളും പ്രത്യേകം പ്രത്യേകം പ്രസ്താവനകളാണ് നടത്തിയത്.
എയര്‍ഫോഴ്‌സിനെ പ്രതിനിധീകരിച്ച് എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ കപൂറാണ് ആദ്യം മാധ്യമങ്ങളോട് സംസാരിച്ചത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് ഒരു മിഗ 21 വിമാനം നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു പൈലറ്റ് പാക്കിസ്ഥാന്‍ കസ്റ്റഡിയിലാവുകയും ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ച് പാക്കിസ്ഥാന്‍ കള്ളവാദങ്ങളാണ് ആദ്യം ഉന്നയിച്ചതെന്ന് കപൂര്‍ വ്യക്തമാക്കി. രണ്ട് വിമാനങ്ങള്‍ പിടിച്ചെടുത്തുന്നുവെന്നും രണ്ട് പൈലറ്റുമാരെ കസ്റ്റഡിയില്‍ എടുത്തുവെന്നുമായിരുന്നു പാക്കിസ്ഥാന്റെ അവകാശവാദം. എന്നാല്‍ പിന്നീട് ഒരു പൈലറ്റാണ് കസ്റ്റഡിയില്‍ ഉള്ളതെന്ന് പക്കിസ്ഥാന് സമ്മതിക്കേണ്ടി വന്നുവെന്നും വ്യോമസേനാ മേധാവി പറഞ്ഞു.
ബുധനാഴ്ച പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചു. എന്നാല്‍ എയര്‍ഫോഴ്സ പാക് ആക്രമണ ശ്രമം വിഫലമാക്കി. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് തന്നെയാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കുമെന്ന വാര്‍ത്ത സന്തോഷകരമാണെന്നും വ്യോമസേനാ മേധാവി പറഞ്ഞു. പാക്കിസ്ഥാന്‍ ആക്രമണത്തിനായി എഫ് 16നാണ് ഉപയോഗിച്ചതെന്ന് എയര്‍ഫോഴ്‌സ് മേധാവി സ്ഥിരീകരിച്ചു. പാക് ഭീകര ക്യാമ്പുകളിലുണ്ടായ നാശനഷ്ടത്തിന്റെ പൂര്‍ണമായ കണക്ക് ഇപ്പോള്‍ പറയാറായിട്ടില്ലെന്നും എയര്‍ വൈസ് മാര്‍ഷല്‍ ആര്‍.ജി.കെ കപൂര്‍ കൂട്ടിച്ചേര്‍ത്തു.
Visuals of cover of AARAM missile fired from Pakistani F-16 aircraft found near the LoC in India pic.twitter.com/qHdOm5cDqN— ANI (@ANI) February 28, 2019
പാക്കിസ്ഥാന്‍ നമ്മുടെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുവെങ്കിലും കൃത്യ സമയത്തെ തിരിച്ചടി പാക് ശ്രമങ്ങള്‍ വിഫലമാക്കിയെന്ന് കരസേനയെ പ്രതിനിധീകരിച്ച് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മേജര്‍ ജനറല്‍ സുരേന്ദ്ര സിംഗ് ബാഹല്‍ പറഞ്ഞു. പാക്കിസ്ഥാന്‍ ഭീകരര്‍ക്ക് അഭയം നല്‍കുന്നത് തുടര്‍ന്നാല്‍ ഇന്ത്യ ഭീകര ക്യാമ്പുകള്‍ തകര്‍ക്കുമെന്ന് ബാഹല്‍ പറഞ്ഞു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും ആര്‍മി അറിയിച്ചു.
എഫ് 16 വിമാനത്തില്‍ നിന്ന് തൊടുത്ത എ.എ.ആര്‍.എം മിസൈലിന്റെ ഭാഗങ്ങള്‍ തെളിവായി വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. ബാലാകോട്ട് ആക്രമണം ലക്ഷ്യം കണ്ടു. എന്ത് ലക്ഷ്യമിട്ടാണോ ആക്രമണം നടത്തിയത് അത് പൂര്‍ത്തിയാക്കിയെന്നും കരസേനാ പ്രതിനിധി പറഞ്ഞു.
from mangalam.com https://ift.tt/2BVaR8a
via IFTTT
No comments:
Post a Comment