ന്യുഡല്‍ഹി: ഇന്ത്യാ-പാകിസ്താന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് സേനാ വിഭാഗങ്ങളും സംയുക്ത വാര്‍ത്തസമ്മേളനം നടത്തും. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് കര,നാവിക, വ്യോമ സേനകള്‍ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. മൂന്നു സേനാ തലവന്മാരും പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് ഏഴു മണിക്ക് കേന്ദ്രമന്ത്രിസഭാ യോഗവും ചേരുന്നുണ്ട്.
അതിനിടെ, പാകിസ്താന്‍ സൈന്യത്തിന്റെ പിടിയിലായ ഇന്ത്യയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കണമെന്ന് ഇസ്‌ലാമാബാദിലെ ഇന്ത്യയുടെ ആക്ടിംഗ് ഹൈക്കമ്മീഷണര്‍ പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. രാജ്യാന്തര കരാറുകള്‍ പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഇന്നലെ അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയത് സൈനിക നടപടിയാണെന്ന് ഇന്ത്യ ആരോപിച്ചു. അതിര്‍ത്തിയില്‍ ഇന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം പാകിസ്താന്‍ നടത്തി. പൂഞ്ചിലെ കൃഷ്ണഘട്ടി മേഖലയിലാണ് വെടിവയ്പുണ്ടായത്. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. ഒരു മണിക്കൂറോളം വെടിവയ്പ് നീണ്ടുനിന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ പരമാധികാരവും പ്രദേശികമായ സമന്വയവും മാനിക്കണമെന്ന് ചൈനയും പാകിസ്താനോട് ആവശ്യപ്പെട്ടു. പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയോട് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യാന്തര ബന്ധങ്ങളുടെ നിയമങ്ങളുടെ ലംഘനം ചൈന ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്ന് വാങ് യീ പറയുന്നു.
അതേസമയം, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത ഉടന്‍ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ യു.എസ് ഇടപെടല്‍ നടത്തി. അവിടെനിന്ന് ഉചിതമായ ശുഭ വാര്‍ത്ത പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.
from mangalam.com https://ift.tt/2SsNSXD
via IFTTT
No comments:
Post a Comment