കൊച്ചി: രാഷ്ട്രീയ കൊലപാതകങ്ങളില്‍ അപലപിച്ച് ഹൈക്കോടതി. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പരിഷ്‌കൃത സമൂഹത്തില്‍ ഇടമില്ല. എതിരാളികളെ ഉന്മൂലം ചെയ്യുന്ന നിലപാടുള്ളവര്‍ അതില്‍നിന്ന് പിന്മാറണമെന്നും കോടതി ആവശ്യപ്പെട്ടു.
കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഹുഷൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. കേസില്‍ നാലു പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആങ്കാശ് തില്ലങ്കേരി, ടി.കെ അസ്‌കര്‍, കെ.അഖില്‍, സി.എസ് ദീപ്ചന്ദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇവര്‍ ഇനി വിചാരണ തടവുകാരായി വിചാരണ നേരിടേണ്ടിവരും. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 12നായിരുന്നു ഷുഹൈബ് കൊല്ലപ്പെട്ടത്.
from mangalam.com http://bit.ly/2TR7y90
via IFTTT
No comments:
Post a Comment