ഈ പൊന്നോമനയുടെ വാക്ക് കേട്ടാല്‍ ഓരോ രാജ്യ സ്‌നേഹിയും എഴുന്നേറ്റ് നിന്ന് കൈയ്യടിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

ഈ പൊന്നോമനയുടെ വാക്ക് കേട്ടാല്‍ ഓരോ രാജ്യ സ്‌നേഹിയും എഴുന്നേറ്റ് നിന്ന് കൈയ്യടിക്കും

ഓരോ ഭാരതീയനിലും ആവേശം നിറയ്ക്കുന്നതാണ് രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ധീരജവാന്റെ മകളുടെ വാക്കുകള്‍. മേജര്‍ അക്ഷയ് ഗിരീഷിന്റെ മകള്‍ നൈനയാണ് ഇപ്പോള്‍ വൈറലായിരിക്കുന്ന വിഡിയോയിലെ താരം. 2016 നവംബര്‍ 29ന് നഗ്രോതയില്‍ വച്ച് ശത്രുക്കളെ തുരത്തുന്നതിനിടെയാണ് മേജര്‍ രക്തസാക്ഷിയായത്.

അച്ഛന്‍ പഠിപ്പിച്ച കാര്യങ്ങള്‍ ക്യാമറയ്ക്ക് മുന്നില്‍ തുറന്നുപറയുകയാണ് ഈ കുഞ്ഞുമകള്‍. അച്ഛന്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ജോലിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയാണ് ഇവള്‍ പറയുന്നത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ വൈറലാകുകയായിരുന്നു. 'സ്നേഹം വളര്‍ത്താന്‍ വേണ്ടിയാണ് സൈന്യം. ചീത്ത അങ്കിള്‍മാരെ തുരത്താനും. നമുക്ക് ഒരു പേടിയും ഇല്ലാതെ സമാധാനത്തോടെ ജീവിക്കാനാണ് സൈനികര്‍ ജോലി ചെയ്യുന്നത്. ജയ് ഹിന്ദ് എന്ന് അഭിമാനത്തോടെ പറയാന്‍ എല്ലാവര്‍ക്കും അവസരമുണ്ടാക്കുകയാണ് സൈന്യം' -നൈന പറയുന്നു.

പപ്പ പറഞ്ഞുകൊടുത്ത വാക്കുകളാണ് കുട്ടി വിഡിയോയില്‍ പറയുന്നത്. വിഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. വിഡിയോ കണ്ടാല്‍ ആവേശത്തോടെ നമ്മളും ജയ് ഹിന്ദ് എന്ന് പറയുമെന്നാണ് വിഡിയോയ്ക്ക് ലഭിച്ച കമന്റുകള്‍.



from mangalam.com http://bit.ly/2BCd20p
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages