തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ലാഭത്തിലാക്കൻ മുൻ എംഡി ടോമിൻ ജെ.തച്ചങ്കരി കൊണ്ടുവന്ന ഡ്രൈവർ കം കണ്ടക്ടർ പരിഷ്കാരം അട്ടിമറിക്കൻ യൂണിയനുകളുടെ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി ഡ്രൈവർ കം കണ്ടക്ടർ ജോലിക്കെത്തിയ ആളെ ഇറക്കിവിട്ടു. തമ്പാനൂർ ബസ് സ്റ്റാൻഡിലാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേക്ക് പോകേണ്ട കെഎസ്ആർടിസി സ്കാനിയ ബസിൽ ജോലിക്കെത്തിയ ജിനോ എന്നായാളെയാണ് ഇറക്കി വിട്ടത്. പകരം മറ്റൊരാളെ ബസിൽകയറ്റി വിടുകയും ചെയ്തു.ഏതെങ്കിലും ഒരു ജോലി ചെയ്താൽ മതി. രണ്ടും കൂടി നടത്തേണ്ടഎന്നു പറഞ്ഞ്സ്റ്റാൻഡിലുണ്ടായിരുന്ന ഇൻസ്പക്ടർമാരടക്കമാണ് തന്നെ ഇറക്കി വിട്ടതെന്നും ജിനോ പറഞ്ഞു. ഇന്നലെ മുതൽ തന്നെ ഡ്രൈവർ കം കണ്ടക്ടർമാരെ ജോലിയിൽ നിന്ന് മാറ്റി നിർത്തുന്നുണ്ടെന്നും ആരോപണമുണ്ട്. കെ.എസ്.ആർ.ടി.സി എംഡി സ്ഥാനത്ത് നിന്ന് തച്ചങ്കരിയെ മാറ്റിയതിന് പിന്നാലെയാണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്. തച്ചങ്കരി കൊണ്ടു വന്ന ഈ പരിഷ്കാരം കെ.എസ്.ആർ.ടിസിക്ക് കാര്യമായ നേട്ടമുണ്ടാക്കിയിരുന്നു.അതേ സമയം സംഭവത്തോട് പ്രതികരിക്കാനില്ലെന്ന് ടോമിൻ ജെ.തച്ചങ്കരി അറിയിച്ചു. Content Highlights:ksrtc driver cum conductor job, labour unions
from mathrubhumi.latestnews.rssfeed http://bit.ly/2HKuhCg
via
IFTTT
No comments:
Post a Comment