യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം നടത്തിയത് ക്വട്ടേഷന്‍ സംഘം; പ്രാദേശിക സഹായത്തോടെ നീക്കങ്ങള്‍ പിന്തുടര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം നടത്തിയത് ക്വട്ടേഷന്‍ സംഘം; പ്രാദേശിക സഹായത്തോടെ നീക്കങ്ങള്‍ പിന്തുടര്‍ന്നു

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് പോലീസ് നിഗമനം. ശരത് ലാല്‍, കൃപേഷ് എന്നിവരെയാണ് കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തിയത്. പ്രാദേശിക സഹായത്തോടെ ഇരുവരുടെയും നീക്കങ്ങള്‍ പിന്തുടര്‍ന്നിരുന്നതായി പോലീസിന് സൂചന ലഭിച്ചു.

ശരത് ലാലിനും കൃപേഷിനും വധഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. പോലീസ് ഈ വധഭീഷണി കണക്കിലെടുത്തിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയകളിലൂടെ വധഭീഷണി ലഭിച്ച കാര്യം ശരത് ലാല്‍ തന്നെ പോലീസിനെ അറിയിച്ചിരുന്നു. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമനെയും ശരത് ലാല്‍ ഇക്കാര്യം അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

കാസര്‍കോട്ട് ഉണ്ടാകുന്ന് കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മും പോലീസും തമ്മിലുള്ള ഗൂഢാലോചനയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.



from mangalam.com http://bit.ly/2DO2uvt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages