ഡല്‍ഹിയില്‍ മഹാസഖ്യം ഉണ്ടാവില്ല; സഖ്യത്തിന് കോണ്‍ഗ്രസ് വിസമ്മതിച്ചുവെന്ന് കെജ്‌രിവാള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

ഡല്‍ഹിയില്‍ മഹാസഖ്യം ഉണ്ടാവില്ല; സഖ്യത്തിന് കോണ്‍ഗ്രസ് വിസമ്മതിച്ചുവെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ സഖ്യത്തിന് കോണ്‍ഗ്രസ് സഹകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇതോടെ ആം ആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കെജ്‌രിവാള്‍ നിലപാട് അറിയിച്ചത്.

മഹാസഖ്യത്തിന് കോണ്‍ഗ്രസ് വിസമ്മതിച്ചിരിക്കുകയാണ്. അവര്‍ ശക്തരാണ് എന്നാണ് ഇത് കാണിക്കുന്നത്. സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസിന്റെ താല്‍പര്യം തേടി താന്‍ വശംകെട്ടുവെന്ന് കഴിഞ്ഞ ദിവസം മഹാറാലിയില്‍ കെജ്‌രിവാള്‍ പറഞ്ഞിരുന്നു. എന്നാല്‍ അത്തരം ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് ഡല്‍ഹി പി.സി.സി അധ്യക്ഷനായ ഷീല ദീക്ഷിത് പ്രതികരിച്ചത്.

നരേന്ദ്ര മോഡിയും അമിത് ഷായും അധികാരത്തില്‍ വരുന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും ആ സാഹചര്യത്തിാലണ് പഴയ വൈര്യം മറന്ന് കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറായതെന്നും ഒരു ചോദ്യത്തിന് മറുപടിയായി കെജ്‌രിവാള്‍ പറഞ്ഞു. മോഡിയും അമിത് ഷായും കൂടി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തു. വെറുപ്പിന്റെ അന്തരീക്ഷമുണ്ടാക്കി. പാകിസ്താന്‍ 70 വര്‍ഷം നോക്കിയിട്ടും കഴിയാത്ത വിധത്തില്‍ രാജ്യത്തിന്റെ യോജിപ്പ് ദുര്‍ബലമാക്കി. അത് തടയാന്‍ എന്തെങ്കിലും ചെയ്‌തേപ്പറ്റൂ. അല്ലാതെ കോണ്‍ഗ്രസിനോട് സ്‌നേഹമുണ്ടായിട്ടല്ല ഈ നിലപാട് എന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കോണ്‍ഗ്രസ് നിരസിച്ചതോടെ, എല്ലാ വാതിലുകളും ഞങ്ങള്‍ക്കു മുന്നില്‍ അടഞ്ഞു. അതോടെ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കേണ്ടിവന്നു. എന്നാല്‍ ഇതേകുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ കെജ്‌രിവാള്‍ വിസമ്മതിക്കുകയും ചെയ്തു.



from mangalam.com https://ift.tt/2NtnA6z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages