അസോസിയേറ്റഡ് ജേര്‍ണല്‍സിന് തിരിച്ചടി; ഹെറാള്‍ഡ് ഹൗസ് മന്ദിരത്തില്‍ നിന്ന് ഒഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

അസോസിയേറ്റഡ് ജേര്‍ണല്‍സിന് തിരിച്ചടി; ഹെറാള്‍ഡ് ഹൗസ് മന്ദിരത്തില്‍ നിന്ന് ഒഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യുഡല്‍ഹി: ഹെറാള്‍ഡ് ഹൗസില്‍ നിന്നും ഒഴിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ചോദ്യം ചെയ്ത് നാഷണല്‍ ഹെറാള്‍ഡ് പ്രസാധകരായ അസോസിയേറ്റഡ് ജേര്‍ണല്‍ സ് നല്‍കിയ ഹര്‍ജിയില്‍ തിരിച്ചടി. ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ബഹാദുര്‍ ഷാ സഫര്‍ മാര്‍ഗിലുള്ള ഹെറാള്‍ഡ് കെട്ടിടത്തില്‍ നിന്ന് എത്രയും പെട്ടെന്ന് ഒഴിയണമെന്ന് ചീഫ് ജസ്റ്റീസ് രാജേന്ദ്ര മേനോന്‍, ജസ്റ്റീസ് വി.കമേശ്വര്‍ റാവു എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.

56 വര്‍ഷമായി അസോസിയേറ്റഡ് ജേര്‍ണല്‍സ് പാട്ടത്തിന് എടുത്തിരിക്കുന്ന കെട്ടിടമാണ് ഹെറാള്‍ഡ് ഹൗസ്. കെട്ടിടം ഒഴിയുന്നതിന് രണ്ടാഴ്ച സാവകാശം നല്‍കണമെന്ന് അസോസിയേറ്റഡ് ജേര്‍ണല്‍സ് കോടതിയില്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 30നാണ് ഹെറാള്‍ഡ് മന്ദിരം ഒഴിപ്പിക്കാന്‍ കേന്ദ്ര നഗരവികസന മന്ത്രാലയം തീരുമാനിച്ചത്. ഇത് ചോദ്യം ചെയ്താണ് അസോസിയേഷഷറ്റഡ് ജേര്‍ണഇസ് ലിമിറ്റഡ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചുവെങ്കിലും ഡിസംബര്‍ 21ന് ഹര്‍ജി തള്ളുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

കെട്ടിടം പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും ഓഹരി ഉടമകളായ യങ് ഇന്ത്യന്‍ കമ്പനി രൂപീകരിച്ചിരിക്കുന്നതെന്നും കേന്ദ്രം കോടതിയില്‍ ചൂണ്ടിക്കാട്ടി. അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ 99% ഓഹരികളും യങ് ഇന്ത്യന്‍ കമ്പനിയുടെ കൈവശമാണെന്നും ഇതോടെ 413.40 കോടി വിലമതിക്കുന്ന സ്വത്ത് യങ് ഇന്ത്യന്‍ കമ്പനി സ്വന്തമാക്കിയെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.



from mangalam.com https://ift.tt/2IG7Ga8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages