തിരുവനന്തപുരം: ശബരിമലയിൽ മകരവിളക്ക് തെളിയിക്കുന്നതിന് മലയരയർക്ക് നഷ്ടപ്പെട്ട അവകാശം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. അംഗം ഒ. രാജഗോപാലിന്റെ ശ്രദ്ധക്ഷണിക്കൽ സഭയിൽ ചർച്ചയായി. മകരവിളക്ക് തെളിയിക്കുന്നതാണെങ്കിലും ശ്രദ്ധക്ഷണിക്കലിന് അനുമതിനൽകുന്നതിലൂടെ ഇക്കാര്യം ആദ്യമായി ഔദ്യോഗികമായി വെളിപ്പെടുത്തലാവില്ലേ എന്ന ക്രമപ്രശ്നവുമായി മന്ത്രി എ.കെ. ബാലനാണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. ഇത് ചരിത്രപരമായ നാഴികക്കല്ലാണെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മറുപടിനൽകി. സത്യാവസ്ഥ പുറത്തുവരട്ടെയെന്ന് കവയിത്രി സുഗതകുമാരി അടക്കമുള്ളവർ മുമ്പ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മകരവിളക്കുമായി ബന്ധപ്പെട്ട രഹസ്യം കാത്തുസൂക്ഷിക്കണമെന്നാണോ മന്ത്രി ഉദ്ദേശിക്കുന്നതെന്ന് പി.ടി. തോമസ് ചോദിച്ചു. ആ രഹസ്യം വെളിപ്പെടുത്താനാണ് താൻ ഇക്കാര്യം ഉന്നയിച്ചതെന്നായിരുന്നു ബാലന്റെ മറുപടി. മകരവിളക്ക് ചിലർ കൊളത്തുന്നതാണെന്നതാണ് വസ്തുതയെന്ന് ഒ. രാജഗോപാൽ പറഞ്ഞു. പരമ്പരാഗതമായി ആദിവാസികളാണ് അത് ചെയ്തുവന്നിരുന്നത്. പിന്നിട് ദേവസ്വം ബോർഡും സർക്കാരും ഔദ്യോഗികമായി ഏറ്റെടുത്തു. സർക്കാർ ഉദ്യോഗസ്ഥരാണ് ഇപ്പോൾ മകരവിളക്ക് തെളിയിക്കുന്നത്. ആ അവകാശം തിരിച്ച് മലയരയർക്ക് നൽകണമെന്ന് അദ്ദേഹം ശ്രദ്ധക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കോടതി വിധികളും നിവേദനങ്ങളും പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടിനൽകി. നൂറ്റാണ്ടുകൾക്കുമുമ്പ് പൊന്നമ്പലമേട്ടിൽ മകരസംക്രാന്തി നാളിലെ ദീപം തെളിയിക്കൽ ഉൾപ്പെടെയുള്ള പൂജാദികർമങ്ങളിൽ ആദിവാസികളായ മലയരയവിഭാഗം മുഖ്യപങ്കുവഹിച്ചിരുന്നുവെന്ന് വ്യക്തമാണെന്നും മന്ത്രി പറഞ്ഞു. Content Highlights:Give back the right to lighting Makaravilakku to malayaraya community say O Rajagopal in Niyamasabha
from mathrubhumi.latestnews.rssfeed http://bit.ly/2D5B8Ao
via
IFTTT
No comments:
Post a Comment