മുംബൈ: കഴിഞ്ഞ ദിവസങ്ങളിലായി ഓഹരി വിപണിയിൽ തുടരുന്ന നഷ്ടം തിരിച്ചുപിടിച്ചു. സെൻസെക്സ് 119.25 പോയന്റ് ഉയർച്ചയോടെ ആരംഭിച്ച വ്യാപാരം വൈകാതെ 300 പോയന്റിലേക്ക് കുതിച്ചു. നിഫ്റ്റിയും 10,650 പോയന്റിന് മുകളിലാണ്. സെൻസെക്സ് 119.25 പോയന്റ് ഉയർന്ന് 35,471.86 എന്ന നിലയിലും നിഫ്റ്റി 71 പോയന്റ് ഉയർന്ന് 10,675.70 എന്ന നിലയിലുമാണ് വ്യാപാരം ആരംഭിച്ചത്. 1685 കമ്പനികളുടെ ഓഹരികളിൽ 1133 കമ്പനികളുടെ ഓഹരികൾ ലാഭത്തിലും 497 കമ്പനിയുടെ ഓഹരികൾ നഷ്ടത്തിലും 73 എണ്ണം മാറ്റമില്ലാതെയുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ത്യാബുൾസ്, ടാറ്റ സ്റ്റീൽ, വേദാന്ത, ഹിന്റാൽകോ, ബിപിസിഎൽ എന്നീ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്, എച്ച്സിഎൽ ടെക്, സീ എന്റർടെയ്ൻമെന്റ് എന്നീ കമ്പനികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2Iodp4r
via
IFTTT
No comments:
Post a Comment