കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും. കേസ് സിബിഐ അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നതിനിടെയാണ് സർക്കാർ നീക്കം. ജില്ലാ പോലീസ് മേധാവി എ. ശ്രീനിവാസന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ പ്രത്യേക സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് എസ്.പിയായി സ്ഥാനമാറ്റം ലഭിച്ച എ. ശ്രീനിവാസ് ജില്ലാ പോലീസ് മേധാവി സ്ഥാനം കഴിഞ്ഞ ദിവസം ഒഴിഞ്ഞിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെ കേസിന്റെ തുടരന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാർ ആലോചിക്കുന്നത്. അങ്ങനെയെങ്കിൽ കേസന്വേഷണം പൂർണമായും ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കേണ്ടി വരും. ക്രൈംബ്രാഞ്ചിന് കേസന്വേഷണം കൈമാറുന്നതോടെ സിബിഐ അന്വേഷണമെന്ന സമ്മർദ്ദം കുറയുമെന്നാണ് സർക്കാർ കരുതുന്നത്. റിയാസ് മൗലവി കൊലക്കേസ് അടക്കമുള്ള പ്രമാദമായ കേസുകൾ അന്വേഷിച്ച് മികവ് തെളിയിച്ചിട്ടുള്ള ശ്രീനിവാസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരട്ടെ എന്ന വിലയിരുത്തലുണ്ട്. കൊലപാതകികൾക്ക് വാഹനം എത്തിച്ചുനൽകിയ എച്ചിനാംകോട് സ്വദേശി സജി ജോർജിന്റെ അറസ്റ്റ് ബുധനാഴ്ച രാത്രി വൈകി രേഖപ്പെടുത്തിയിരുന്നു. കസ്റ്റഡിയിലുള്ള കണ്ണൂർ സ്വദേശി അടക്കമുള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനോടൊപ്പം അറസ്റ്റ് ചെയ്യേണ്ട മറ്റ് പ്രതികളെ കണ്ടേത്താനുള്ള നീക്കവും പ്രത്യേക അന്വേഷണ സംഘം നടത്തുന്നുണ്ട്. Content Highlights:Kasarkode Double Murder investigation may be hand over to Crime Branch
from mathrubhumi.latestnews.rssfeed https://ift.tt/2Nfc9iX
via
IFTTT
No comments:
Post a Comment