പന്ത് തലയിലിടിച്ച് ബൗളര്‍ അശോക് ദിൻഡയ്ക്ക് പരിക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

പന്ത് തലയിലിടിച്ച് ബൗളര്‍ അശോക് ദിൻഡയ്ക്ക് പരിക്ക്

കൊൽക്കത്ത: മുൻ ഇന്ത്യൻ പേസ് ബൗളർ അശോക് ദിൻഡയ്ക്ക് പന്ത് തലയിലിടിച്ച് പരിക്കേറ്റു. ബംഗാൾ ടീമിനുവേണ്ടിതിങ്കളാഴ്ച ഒരു പരിശീലന മത്സരത്തിൽബൗൾ ചെയ്യുമ്പോഴായിരുന്നുഅപകടം. ഫെബ്രുവരി 22ന് ആരംഭിക്കുന്നസയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുവേണ്ടി പരിശീലനം നടത്തുകയായിരുന്നുടീം. വിവേക് സിങ്ങായിരുന്നു ബാറ്റ്സ്മാൻ. ദിൻഡയുടെ പന്ത് ഒരു സ്ട്രെയ്റ്റ് ഡ്രൈവിന് ശ്രമിക്കുകയായിരുന്നു ഇടങ്കൈ ബാറ്റ്സ്മാനായ വിവേക് സിങ്. മുഖത്തിനുനേരെ ഉയർന്നുവന്ന പന്ത് കൈപ്പിടിയിലൊതുക്കാൻ ദിൻഡ ഒരു ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പന്ത് നേരെ നെറ്റിയിലിടിച്ച് ദിൻഡ പിച്ചിൽ വീണു. ടീം ഫിസിയോയും സഹതാരങ്ങളും ഓടിയെത്തി പ്രാഥമിക ചികിത്സ നൽകി. പിന്നീട് എഴുന്നേറ്റ് ഓവർ പൂർത്തിയാക്കിയെങ്കിലും ഉടനെആശുപത്രിയിലെത്തി വിദഗ്ദ്ധ ചികിത്സ തേടുകയായിരുന്നു. ദിൻഡയെആശുപത്രിയിൽ സ്കാനിങ്ങിനും മറ്റ് വിദഗ്ദ്ധ പരിശോധനകൾക്കും വിധേനയാക്കി. പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് അറിയുന്നത്. ഇന്ത്യയ്ക്കുവേണ്ടി 13 ഏകദിനങ്ങളും ഒൻപത് ട്വെന്റി20 മത്സരങ്ങളും കളിച്ച താരമാണ് ദിൻഡ. ബംഗാളിനുവേണ്ടി 115 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2013ലാണ് ഇന്ത്യയ്ക്കുവേണ്ടി അവസാനമായി ഒരു ഏകദിനത്തിൽ ബൗൾ ചെയ്തത്. pic.twitter.com/L8TexJLMrL — Abhishek kumar (@stepwithabhi) 11 February 2019 Content Highlights:Ashok Dinda Pace Bowler Hit by Ball Bengal Team Ranji Trophy Syed Mushtaq Ali Trophy


from mathrubhumi.latestnews.rssfeed http://bit.ly/2Dru813
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages