കോട്ടയം: ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി ഉയര്‍ത്തിയ വിമര്‍ശനത്തിന് മറുപടിയുമായി ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ശബരിമല വിഷയത്തില്‍ ആരെയും ഭയപ്പെടുത്താനോ ആരുമായും നിഴല്‍യുദ്ധത്തിനോ എന്‍.എസ്.എസില്ല. ശബരിമല നിലപാടില്‍ എന്‍.എസ്.എസ് രാഷ്ട്രീയം കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ എന്‍.എസ്.എസിനെതിരെ വാളോങ്ങാനോ വിമര്‍ശിക്കാനോ രാഷ്ട്രീയം പഠിപ്പിക്കാനോ ഉപദേശിക്കാനോ കോടിയേരി ബാലകൃഷ്ണനോ അദ്ദേഹത്തിന്റെ അനുയായികള്‍ക്കോ ധാര്‍മ്മികമായ യാതൊരു അവകാശമില്ലെന്ന് മനസ്സിലാക്കണമെന്ന് സുകുമാരന്‍ നായര്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.
എന്‍.എസ്.എസ് രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്നും സി.പി.എമ്മിനോട് നിഴല്‍യുദ്ധം വേണ്ടെന്നും കഴിഞ്ഞ ദിവസം കോടിയേരി വിമര്‍ശിച്ചിരുന്നു. സി.പി.എമ്മിനെ വിരട്ടി വിധേയപ്പെടുത്താമെന്ന് കരുതേണ്ട്. എന്‍.എസ്.എസ് മുന്‍പും സി.പി.എം വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുന്നതാണ് അവര്‍ക്ക് നല്ലത്. കോണ്‍ഗ്രസിനൊപ്പമാണോ ബി.ജെ.പിക്കൊപ്പമാണോ എന്ന് തുറന്നുപറയണമെന്നും കോടിയേരി വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് സുകുമാരന്‍ നായര്‍ രംഗത്തെത്തിയത്.
സി.പി.എമ്മിന്റെയല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആഭ്യന്തര പ്രശ്‌നങ്ങള്‍ എന്‍.എസ്.എസ് ഇടപെട്ടിട്ടില്ല. ഇപ്പോഴത്തെ സര്‍ക്കാരിനോട് ആരംഭം മുതല്‍ സൗഹൃദ നിലപാടാണ് എന്‍.എസ്.എസ് സ്വീകരിച്ചിരുന്നത്. അനാവശ്യമായി ഏതെങ്കിലും വിഷയത്തില്‍ എന്‍.എസ്.എസ് ഇടപെടുകയോ വിലപേശല്‍ നടത്തുകയോ ചെയ്തിട്ടില്ലെന്നും സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടുന്നു.
ഈശ്വര വിശ്വാസവും ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും നിലനില്‍ക്കണം എന്ന വ്യക്തമായ നിലപാട് എന്‍.എസ്.എസിനുണ്ട്. അതുകൊണ്ടുതന്നെയാണ് സുപ്രീം കോടതിയില്‍ വന്ന കേസില്‍ കക്ഷി ചേര്‍ന്നതും വിധി വന്നപ്പോള്‍ റിവ്യുഹര്‍ജി ഫയല്‍ ചെയ്തതും. വിധി നടപ്പാക്കാന്‍ കോടതിയോ് സഅാവകാശം ചോദിക്കാതെയും വിശ്വാസികളുടെ വികാരം കണക്കിലെടുക്കാതെയും പെട്ടെന്ന് തന്നെ വിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഇക്കാര്യത്തില്‍ തിടുക്കം പാടില്ലെന്ന് സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുടെ നേതാവ് എന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണനോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ നിലപാടുമായി മുന്നോട്ടുപോയാല്‍ എന്‍.എസ്.എസിനു വിശ്വാസികള്‍ക്കൊപ്പം നില്‍ക്കേണ്ടിവരുമെന്നും വ്യക്തമാക്കിയിരുന്നുവെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
[IMG]
from mangalam.com http://bit.ly/2Su9JSq
via IFTTT
No comments:
Post a Comment