ഹംപിയിലെ പൈതൃക തൂണ്‍ തകര്‍ത്ത സംഭവം; അന്വേഷണം അവസാനഘട്ടത്തില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 3, 2019

ഹംപിയിലെ പൈതൃക തൂണ്‍ തകര്‍ത്ത സംഭവം; അന്വേഷണം അവസാനഘട്ടത്തില്‍

ബെംഗളൂരു: ഇന്ത്യയിലെ അതിപുരാതന നഗരമായ ഹംപിയിലെ പൈതൃക തൂണ്‍ തകര്‍ന്ന സംഭവത്തില്‍ അന്വേഷണം അവസ്സാനഘട്ടത്തിലാണെന്നും പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു.

വെള്ളിയാഴ്ചയാണ് രണ്ട് യുവാക്കള്‍ ഹംപിയിലെ പൈതൃക സ്ഥലത്തെ തൂണ്‍ തകര്‍ത്തത്. തൂണ്‍ തകര്‍ക്കുന്നതിന്റെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. യുനസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്ഥലത്തിന്റെ തൂണാണ് അക്രമകാരികള്‍ തകര്‍ത്തത്. സംഭവത്തെ തുടര്‍ന്ന് ഹംപിയിലെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

14ാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന കര്‍ണാടകയിലെ വിജയനഗര സാമ്രാജ്യത്തിന്റെ അവശേഷിപ്പുകളാണ് ഹംപിയിലുള്ളത്. അക്കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും ശക്തമായ സാമ്രാജ്യമായിരുന്നു വിജയനഗരത്തിലേത്.



from mangalam.com http://bit.ly/2S8wg80
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages