കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ഔദ്യോഗിക ആരാധകകൂട്ടായ്മയായ മഞ്ഞപ്പടയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ബ്ലാസ്‌റ്റേഴ്‌സ് മുന്‍ മലയാളി താരം സി.കെ. വിനീത്. തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുവെന്ന് ചുണ്ടിക്കാട്ടി സി.കെ. വിനീത് പോലീസില്‍ പരാതി നല്‍കി. ഇതാദ്യമായാണ് മഞ്ഞപ്പടയ്‌ക്കെതിരെ വിനീത് ആഞ്ഞടിച്ച് രംഗത്തെത്തുന്നത്.
തശന്റ കരിയര്‍ നശിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നു. മഞ്ഞപ്പടയിലെ ചില ഭാരവാഹികളാണ് ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലെന്നും വിനീത് ആരോപിക്കുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കു സമാനമായ അവസ്ഥയാണ് താന്‍ നേരിടുന്നതെന്നും വിനീത് പറയുന്നു. താന്‍ ബോള്‍ബോയിയെ അസഭ്യം പറഞ്ഞെന്ന കള്ളം പ്രചരിപ്പിക്കുന്നുവെന്നും വിനീത് പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
സഹിക്കാവുന്നതിനപ്പുറം ആയതുകൊണ്ടാണ് പോലീസില്‍ പരാതി നല്‍കുന്നത്. കണക്കുകളില്‍ മാത്രമാണ് മഞ്ഞപ്പട മുന്നില്‍. കളിക്കാരോടുള്ള സമീപനത്തില്‍ മഞ്ഞപ്പട പിന്നിലാണെന്നും താരം തുറന്നടിച്ചു. മഞ്ഞപ്പടയുടെ ഇടപെടലില്‍ പല ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്കും പരാതിയുണ്ട്. അതേസമയം താന്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും വിനീത് പറഞ്ഞു. അവധി കഴിഞ്ഞ് തിരിച്ചെത്തിയ തന്നെ ചെന്നൈയ്ക്ക് കൈമാറുകയായിരുന്നുവെന്നും വിനീത് വെളിപ്പെടുത്തി.
from mangalam.com http://bit.ly/2SXBWBo
via IFTTT
No comments:
Post a Comment