ന്യൂഡല്‍ഹി: രണ്ടില ചിഹ്നത്തിനുള്ള അവകാശം എ.ഐ.എ.ഡി.എം.കെയുടെ ഔദ്യോഗിക വിഭാഗത്തിനെന്ന് ഡല്‍ഹി ഹൈക്കോടതി. രണ്ടില ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ച് ടി.ടി.വി ദിനകരനും ശശികലയും നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ദിനകരന്‍ വിഭാഗത്തിന് നിലവില്‍ നല്‍കിയിരിക്കുന്ന പ്രഷര്‍ കുക്കര്‍ ചിഹ്നം പതിനഞ്ച് ദിവസത്തേക്ക് ആര്‍ക്കും നല്‍കരുതെന്നും കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദ്ദേശിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് 15 ദിവസത്തെ സാവകാശം അനുവദിച്ചത്.
ജയലളിതയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായതോടെയാണ് ചിഹ്നത്തിന് വേണ്ടി അധികാരത്തര്‍ക്കം രൂക്ഷമായത്. പനീര്‍ ശെല്‍വം-ശശികല വിഭാഗങ്ങള്‍ തമ്മിലായിരുന്നു ആദ്യ തര്‍ക്കം. രണ്ടില ചിഹ്നത്തിന് അവകാശവാദം ഉന്നയിച്ച പനീര്‍ ശെല്‍വം പളനിസ്വാമി വിഭാഗത്തിനൊപ്പം ചേര്‍ന്നതോടെ തര്‍ക്കം ശശികല-ദിനകരന്‍ വിഭാഗവും ഔദ്യോഗിക വിഭാഗവും തമ്മിലായി.
ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് ഇരുവിഭാഗങ്ങളും രണ്ടില ചിഹ്നത്തിന് അവകാവാദം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തിയിരുന്നു. അതിനിടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം ഉപയോഗിച്ചുവന്നെ കണ്ടെത്തലില്‍ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കുകയും രണ്ടില ചിഹ്നം മരവിപ്പിച്ചിരുന്നു. രണ്ടില ചിഹ്നത്തിന് കോഴ നല്‍കാന്‍ ശ്രമിച്ചതിന് ടി.ടി.വി ദിനകരന്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
from mangalam.com https://ift.tt/2NxFogU
via IFTTT
No comments:
Post a Comment