മലപ്പുറം: എടവണ്ണ തൂവ്വക്കാട്ടെ പെയിന്റ് ഗോഡൗണിൽ വൻ തീപ്പിടിത്തം. ശനിയാഴ്ച മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. പെയിന്റുകളും തിന്നറുകളും സൂക്ഷിച്ചിരുന്നതിനാൽ ഗോഡൗണിൽ അതിവേഗം തീപടരുകയായിരുന്നു. ഗോഡൗണിലുണ്ടായിരുന്ന രണ്ട്ലോറികൾ കത്തിനശിച്ചു. ഗോഡൗണിലേക്ക് എത്തിയ ലോറിയിൽനിന്നാണ് തീ പടർന്നതെന്നാണ് സൂചന. അപകടമുണ്ടായപ്പോൾ തന്നെ ഗോഡൗണിലെ ജീവനക്കാർ ഓടിരക്ഷപ്പെട്ടതിനാൽ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ്വിവരം. അതേസമയം അപകടം സംഭവിച്ച് രണ്ടുമണിക്കൂർ പിന്നിട്ടിട്ടും തീനിയന്ത്രണവിധേയമായിട്ടില്ല. മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിൽനിന്നായി 15 അഗ്നിശമന സേനാ യൂണിറ്റുകൾ എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. അതിനിടെയും പെയിന്റ് ഗോഡൗണിൽ തീ പടർന്നുകൊണ്ടിരിക്കുകയാണ്. നാല് വശവും മതിൽ കെട്ടിയ രണ്ട് നിലകളുള്ള കെട്ടിടത്തിലാണ് പെയിന്റ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന പെയിന്റുകളും ടർപ്പന്റൈനും നിറച്ച ടാങ്കുകൾ പൊട്ടിത്തെറിച്ചുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കെട്ടിടത്തിൽ വലിയ ടാങ്കറുകളിൽ ഇത്തരം രാസവസ്തുകൾ സൂക്ഷിച്ചിരിക്കുന്നതിനാൽ ഇനിയും പൊട്ടിത്തെറിയുണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഗോഡൗണിൽനിന്ന് പുറത്തേക്ക് തീ പടരാതിരിക്കാൻ അഗ്നിശമനസേന മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെഭാഗമായി സമീപത്തെ പത്ത് കുടുംബങ്ങളെ വീടുകളിൽനിന്ന് ഒഴിപ്പിച്ചു. അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തീയണയ്ക്കാനുള്ളശ്രമം തുടരുന്നു. Content Highlights:fire at a paint store room in edavanna thuvvakkad, malappuram
from mathrubhumi.latestnews.rssfeed https://ift.tt/2Vc2g8k
via
IFTTT
No comments:
Post a Comment