വോട്ടിങ് മെഷീന്‍ ഉണ്ടെങ്കില്‍ ലണ്ടനിലും അമേരിക്കയിലും താമര വിരിയും: വിമര്‍ശം കടുപ്പിച്ച് ശിവസേന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 11, 2019

വോട്ടിങ് മെഷീന്‍ ഉണ്ടെങ്കില്‍ ലണ്ടനിലും അമേരിക്കയിലും താമര വിരിയും: വിമര്‍ശം കടുപ്പിച്ച് ശിവസേന

മുംബൈ: ഇടഞ്ഞുനിൽക്കുന്ന ശിവസേനയുമായി സഖ്യത്തിന് ബിജെപി ശ്രമം തുടരുന്നതിനിടെ വീണ്ടും ബിജെപിയേയും കേന്ദ്രത്തേയും വിമർശിച്ച് പാർട്ടി മുഖപത്രം സാമ്ന രംഗത്ത്. വോട്ടിങ് യന്ത്രവും പൊള്ളയായ ആത്മവിശ്വാസവുമുണ്ടെങ്കിൽ ലണ്ടനിലും അമേരിക്കയിലും വരെ താമര വിരിയുമെന്ന് മുഖപത്രം പരിഹസിക്കുന്നു. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുമെന്ന വാഗ്ദാനം എന്തുകൊണ്ട് പാലിക്കാൻ കഴിഞ്ഞില്ല. അയോധ്യയിൽ പോലും എന്തുകൊണ്ട് താമര വിരിഞ്ഞില്ല. ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണുന്നതിന് പകരം ധാർഷ്ട്യമാണ് ബിജെപി നേതാക്കളിൽ കാണുന്നത്. മുഖ്യമന്ത്രി ഫട്നാവിസ് അവകാശപ്പെടുന്നത് കഴിഞ്ഞ തവണ കിട്ടിയ 42 സീറ്റിൽ ഒന്ന് കൂടുതലെങ്കിലും ഇത്തവണ കിട്ടുമെന്നാണ്. എൻസിപി നേതാവ് ശരദ് പവാറിന്റെ തട്ടകമായ ബരാമതിയിൽ പോലും ജയിക്കുമെന്നാണ് അവകാശവാദം. ഇത്തരത്തിലാണ് ആത്മവിശ്വാസമെങ്കിൽ പാർട്ടിക്ക് 548 സീറ്റും ജയിക്കാൻ കഴിയും-മുഖപ്രസംഗം പരിഹസിക്കുന്നു റഫാൽ കരാറിനെ പുകഴ്ത്തുന്നവരൊക്കെ ദേശസ്നേഹികളും അതിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നവരെല്ലാം ദേശവിരുദ്ധരുമാണ്. 24,000 അധ്യാപക തസ്തികകളാണ് മഹാരാഷ്ട്രയിൽ ഒഴിഞ്ഞുകിടക്കുന്നത്. കർഷകർ എല്ലായിടത്തും പ്രതിഷേധത്തിലാണ്. എന്നാൽ ഭരിക്കുന്നവർക്ക് ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ മാത്രമാണ് ആശങ്കയെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. Content Highlights:With EVM, lotus can bloom even in London and America, Shiv Sena


from mathrubhumi.latestnews.rssfeed http://bit.ly/2MZpo7b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages