കാസര്‍കോട് ഇരട്ടക്കൊലപാതകം: പീതാംബരനെ സഹായിച്ച കണ്ണൂര്‍ സ്വദേശി കസ്റ്റഡിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

കാസര്‍കോട് ഇരട്ടക്കൊലപാതകം: പീതാംബരനെ സഹായിച്ച കണ്ണൂര്‍ സ്വദേശി കസ്റ്റഡിയില്‍

കാസർകോട്:പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കസ്റ്റഡിയിലെടുത്തവരിൽ ഒരാൾ കണ്ണൂർ സ്വദേശി. ഇയാൾ ആലക്കോട് സ്വദേശിയാണെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് സി പി എം പെരിയ ലോക്കൽ കമ്മറ്റി അംഗം പീതാംബരൻ ഉൾപ്പെടെ ഏഴുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ പീതാംബരന്റെ അറസ്റ്റ് പോലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ചയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്ത്ലാലും കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ് അപമാനം കൊണ്ടുണ്ടായ നിരാശയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പീതംബരൻ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇയാളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയിട്ടുണ്ട്. ഇരുമ്പുദണ്ഡുകളും വടിവാളും ഉപയോഗിച്ചാണ് അക്രമികൾ കൃപേഷിനെയും ശരത്ത്ലാലിനെയും ആക്രമിച്ചത്. തലയോട് പിളർന്ന് തലച്ചോർ പുറത്തെത്തിയ നിലയിലായിരുന്നു കൃപേഷിന്റെ മൃതദേഹം കണ്ടെത്തിയത്. കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് പീതാംബരനാണെന്നാണ് മൊഴി. content highlights:kasargod double murder kannur native taken into custody, youth congres activist murder


from mathrubhumi.latestnews.rssfeed https://ift.tt/2Ejigjk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages