ഷിക്കാഗോ: തണുപ്പില്‍ അന്റാര്‍ട്ടിക്കയോടും ഉത്തര ധ്രുവങ്ങളോടും ഒപ്പമെത്താന്‍ മത്സരിക്കുകയാണ് അമേരിക്കന്‍ നഗരമായ ഷിക്കാഗോയും. മൈനസ് 29 മുതല്‍ മുകളിലേക്ക് എത്തുമ്പോള്‍ ഏതുനിമിഷവും ഐസാകുമെന്ന അവസ്ഥയിലാണ് ഷിക്കാഗോയില്‍.
അതിശൈത്യത്തില്‍ നിരവധി ജീവനുകള്‍ പൊലിയുന്നുണ്ടെങ്കിലും ഇത് ആഘോഷമാക്കിയിരിക്കുകയാണ് ചിലര്‍. ഇത്തരത്തില്‍ഇവര്‍ പകര്‍ത്തുന്ന ചിത്രങ്ങളും വീഡിയോകളും നവമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.
ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്നത് തിളച്ച വെള്ളം അന്തരീക്ഷത്തിലേക്ക് ഒഴിക്കുമ്പോള്‍ മഞ്ഞായി മാറി പറന്ന് പോകുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഇത്തരത്തില്‍ വീഡിയോ ചെയ്തിരിക്കുന്നത് നിരവധിയാളുകളാണ്.
Boiling water freezes before it hits the ground. -22/-49 windchill in Chicago. #Chicago #Jaden #chiberia pic.twitter.com/UPYVjloGBk— clay carroll (@Clay_Carroll) January 30, 2019
Boiling water freezing before it hits the ground. -21° F pic.twitter.com/qiPpD1ZEPX— Jeff Friedman (@thefriedmanfirm) January 30, 2019
ഇതിന് പുറമെ നനഞ്ഞമുടിയുമായി പുറത്തിറങ്ങിയ യുവതിയുടെ ഐസായ മുടിയും മഞ്ഞുമലയായി നില്‍ക്കുന്ന ക്ലോസറ്റും ലിസ്റ്റില്‍ മുകളിലാണ് സ്ഥാനം. മഞ്ഞ് റെയില്‍ ഗതാഗതത്തെ ബാധിക്കാതിരിക്കാന്‍ റെയില്‍ പാളത്തില്‍ തീയിടുന്നതും ഇവിടുത്തെ ഒരു കാഴ്ചയാണ്.
അമേരിക്കയുടെ അതിശൈത്യ മേഖലയില്‍ ഈ തലമുറ അഭിമുഖീകരിക്കുന്ന ഏറ്റവും രൂക്ഷമായ തണുപ്പാകും അനുഭവിക്കുക എന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു. ആര്‍ട്ടിക് മേഖലയില്‍ നിന്നു വരുന്ന തണുത്ത കാറ്റ് അഥവാ പോളാര്‍ വോര്‍ട്ടെക്സ് താപനില മൈനസ് 53 സെല്‍ഷ്യസില്‍ വരെ എത്തിക്കും. മിനിസോട്ടയില്‍ ഇത് മൈനസ് 70 വരെ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
Boiling water droplets quickly freezing into ice crystals. -19 degree fun. Caution: boiling water will burn if not careful. pic.twitter.com/hJ3doP48nn— Finley Math (@FinleyMath) January 30, 2019
freezing bubble pic.twitter.com/e9mzK7zLT6— C. Andrew Frank (@CAndrewFrank) January 30, 2019
പ്രദേശവാസികളോട് വീടിനു പുറത്തു പോകുമ്പോള്‍ ദീര്‍ഘശ്വാസം എടുക്കുന്നത് ഒഴിവാക്കാനും, സംസാരം കഴിയുന്നതും പരിമിതപ്പെടുത്താനും ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരത്തില്‍ അമേരിക്കയില്‍ പൂജ്യത്തില്‍ താഴെയുള്ള താപനിലയില്‍ 55 ദശലക്ഷത്തോളം ആളുകള്‍ കഴിയേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ഇതിനൊപ്പം ഞെട്ടിക്കുന്ന് ഫലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തണുപ്പേറിയ പ്രദേശത്ത് ഫ്രോസ്റ്റ് ബൈറ്റ് അഥവാ തണിപ്പ് അതികമാകുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ടെന്നാണ് സൂചന.
from mangalam.com http://bit.ly/2HNUS12
via IFTTT
No comments:
Post a Comment