കൊൽക്കത്ത: സിബിഐക്കെതിരെ പുതിയ പോർമുഖം തുറന്ന് മമതാ ബാനർജി. തട്ടിപ്പ് കേസിൽ കൊൽക്കത്തയുടെ ചുമതലയുള്ള സിബിഐ ജോയിന്റ് ഡയറക്ടർ പങ്കജ് ശ്രീവാസ്തവയ്ക്കെതിരെ സമൻസ് അയച്ചാണ് കൊൽക്കത്ത പോലീസ് തിരിച്ചടിച്ചത്. കഴിഞ്ഞ ദിവസം തന്നെ സിബിഐ ഉദ്യോഗസ്ഥർക്കെതിരായ കേസുകൾ വേഗത്തിലാക്കാൻ മമതാ ബാനർജി നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൊൽക്കത്ത പോലീസിന്റെ നടപടിയും. അതിനിടെ കൊൽക്കത്തിയിലെ സംഭവവികാസങ്ങൾ സംബന്ധിച്ച് ബംഗാൾ ഗവർണർ കേസരീ നാഥ് ത്രിപാഠി കേന്ദ്രസർക്കാരിന് റിപ്പോർട്ട് കൈമാറി. വിഷയത്തിൽ വിശദമായ റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കൂടിയാലോചിച്ചതിന് ശേഷമാണ് ഗവർണർ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇതിനിടെ മമതാ ബനർജി ജനങ്ങളോട് സംവദിക്കുകയും മാധ്യമങ്ങളെ കാണുകയും ചെയ്തു. താൻ ഒരു സംവിധാനങ്ങൾക്കും എതിരല്ലെന്നും കേന്ദ്രസർക്കാർ ഭരണഘടനാ സംവിധാനങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്നുമാണ് മമത മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്. കേന്ദ്രസർക്കാരിനെതിരെ ഇന്നലെ വൈകിട്ട് 8.30ന് ആരംഭിച്ച സത്യാഗ്രഹം ഇപ്പോഴും തുടരുകയാണ്. സമരപ്പന്തലിൽ വെച്ച് മമതാ മന്ത്രിസഭായോഗവും വിളിച്ചുചേർത്തു. Content nHighlights:Mamata Banerjee vs CBI; Kolkatha Police summoned CBI Joint Director
from mathrubhumi.latestnews.rssfeed http://bit.ly/2Gkd9AM
via
IFTTT
No comments:
Post a Comment