ശ്രീനഗര്‍: പാകിസ്താനില്‍ ഭീകര ക്യാംപുകള്‍ക്ക് നേരെ വ്യോമാക്രമണം നടന്നതിനു പിന്നാലെ കശ്മീരിലെ വിഘടവാദികളുടെ വസതികളില്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.ഐ.എ) റെയ്ഡ് നടത്തുന്നു. ഭീകര സംഘടനകള്‍ക്ക് പണം നല്‍കുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്. മിര്‍വായിസ് ഉമര്‍ ഫാറൂഖ് അടക്കമുള്ളവരുടെ വീടുകളിലാണ് റെയ്ഡ്.
എന്‍.ഐ.എ റെയ്ഡിനു മുന്നോടിയായി പോലീസും സി.ആര്‍.പി.എഫും പ്രദേശത്ത് തെരച്ചിലും നടത്തിയിരുന്നു. ഹുറിയത്ത് നേതാവ് സയ്ദ് അലി ഷാ ഗീലാനിയുശട മകന്‍ നയീം ഗീലാനി, ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവ് യാസീന്‍ മാലിക്, ഷബീര്‍, ഷാ, അഷ്‌റഫ് സെഹാരി, സഫര്‍ ഭട്ട് തുടങ്ങിയവരുടെ വസതികളിലാണ് റെയ്ഡ് നടത്തര്.
കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ യാസിന്‍ മാലിക് കരതല്‍ തടങ്കലിലാണ്. 2017 ജൂലായ് മുതല്‍ സബീര്‍ ഷാ തിഹാര്‍ ജയിലിലുമാണ്. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ വിഘടനവാദി നേതാക്കള്‍ക്ക് നല്‍കി വന്നിരുന്ന സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. പിന്നാലെ 100 കമ്പനി അര്‍ദ്ധസൈനികവരെ കശ്മീരില്‍ വിന്യാസിക്കുകയും ചെയ്തിരുന്നു.
Srinagar: Visuals from outside the residence of JKLF chief Yasin Malik where NIA is conducting a raid. #JammuAndKashmir pic.twitter.com/Ui3oIJKiI3— ANI (@ANI) February 26, 2019
from mangalam.com https://ift.tt/2Ec6K8g
via IFTTT
No comments:
Post a Comment