പി.എഫ് പലിശനിരക്ക് കൂട്ടി; ഇനി 8.65% നിരക്കില്‍ പലിശ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 21, 2019

പി.എഫ് പലിശനിരക്ക് കൂട്ടി; ഇനി 8.65% നിരക്കില്‍ പലിശ

ന്യൂഡല്‍ഹി: എംപ്ലോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് കൂട്ടി. 2018-19 സാമ്പത്തിക വര്‍ഷത്തിലേക്ക് ഇ.പി.എഫ് പലിശ നിരക്ക് 8.65 ശതമാനമാക്കി. 8.55 ശതമാനത്തില്‍ നിന്നുമാണ് പലിശ നിരക്ക് കൂട്ടിയത്. തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ് വര്‍ അറിയിച്ചതാണ് ഇക്കാര്യം. ഇ.പി.എഫ്.ഒയുടെ മുഴുവന്‍ ബോര്‍ഡ് അംഗങ്ങളും പലിശ നിരക്ക് കൂട്ടുന്നതിനെ അനുകൂലിച്ചതായി മന്ത്രി വ്യക്തമാക്കി.

പി.എഫിന്റെ പലിശ നിരക്ക് അടക്കം സുപ്രധാനമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന സമിതിയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്. ബോര്‍ഡ് അധ്യക്ഷനായ മന്ത്രിയും ട്രസ്റ്റി അംഗങ്ങളും ചേര്‍ന്നാണ് നിര്‍ണായകമായ നയവിഷയങ്ങളില്‍ തീരുമാനം എടുക്കുന്നത്. പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് എടുത്ത തീരുമാനം കേന്ദ്ര ധനമന്ത്രാലയത്തെ അറിയിക്കും. തുടര്‍ന്ന് ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്നതോടെ കൂടിയ നിരക്ക് പ്രാബല്യത്തില്‍ വരും.



from mangalam.com https://ift.tt/2SUAa4L
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages